കരിയറിലെ 95-ാം ഗോളുമായി സുനിൽ ഛേത്രി ,മാലിദ്വീപിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ | Indian Football

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ മാലിദ്വീപിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ . എതിരില്ലാത്ത മൂന്നു ഗോളുകളുടെ ജയമാണ് ഇന്ത്യൻ ടീം നേടിയത്.വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവന്ന ഇതിഹാസ താരം സുനിൽ ഛേത്രി മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു.

2024 ജൂണിൽ കൊൽക്കത്തയിൽ ഏകദേശം 59,000 ആരാധകർക്ക് മുന്നിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്തതിന് ശേഷം ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.എന്നിരുന്നാലും, 2027 ലെ ഏഷ്യൻ കപ്പ് ലക്ഷ്യമിട്ട് അന്താരാഷ്ട്ര തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ട് മാർച്ച് 8 ന് അദ്ദേഹം തന്റെ തീരുമാനം മാറ്റി.കളിയുടെ 76-ാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോ മനോഹരമായ ഒരു ക്രോസ് പോസ്റ്റിലേക്ക് പായിച്ചുകൊണ്ട് ഛേത്രി ഗോൾ കണ്ടെത്തി.

40-കാരനായ ഛേത്രിയുടെ കരിയറിലെ 95-ാമത്തെ ഗോളായിരുന്നു. ഗോൾ നേടിയ ശേഷം ഛേത്രി ആകാശത്തേക്ക് നോക്കി കണ്ണുകൾ അടച്ചു, തുടർന്ന് സഹതാരങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ തുടങ്ങി. ഒമ്പത് മാസത്തിനിടെ ആദ്യ മത്സരം കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഗോളിന് ശേഷം വികാരിതനായി.ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഡ്രസ് റിഹേഴ്‌സലായി കണക്കാക്കിയ മത്സരത്തിൽ ഇന്ത്യ 3-0 ന് സുഖകരമായ വിജയം നേടി. 16 മാസത്തിനുശേഷം ഇന്ത്യയുടെ ആദ്യ വിജയവും കഴിഞ്ഞ വർഷം ജൂലൈയിൽ നിയമിതനായ മാർക്വേസിന്റെ കീഴിൽ ആദ്യ വിജയവുമാണിത്.

2023 നവംബർ 16 ന് കുവൈറ്റ് സിറ്റിയിൽ നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ കുവൈത്തിനെതിരെ (1-0) ആയിരുന്നു ഇന്ത്യയുടെ അവസാന വിജയം. ബുധനാഴ്ചയ്ക്ക് മുമ്പ്, മാർക്വേസിന്റെ കീഴിൽ ഇന്ത്യ ഒരു തവണ തോൽക്കുകയും മൂന്ന് തവണ സമനിലയിൽ പിരിയുകയും ചെയ്തു.34-ാം മിനിറ്റിൽ ബ്രാൻഡന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ രാഹുൽ ഭെകെ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു. 66-ാം മിനിറ്റിൽ മഹേഷിന്റെ കോർണർ കോൾകാവോ ഗോളാക്കി മാറ്റി സ്കോർ 2-0 ആക്കി