സെർബിയയിൽ നിന്ന് മാർക്കോ ലെസ്കോവിച്ചിന് പകരക്കാരൻ എത്തുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിക് ക്ലബ്ബ് വിട്ട് പുതിയ തട്ടകത്തിലേക്ക് ചേക്കേറി.

കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ലെസ്കോവിക് ടീം വിട്ടതോടെ, ആ വിടവ് നികത്താനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സെർബിയൻ സെന്റർ ബാക്ക്‌ മിലോസ് വ്രഞ്ജനിനെ ടീമിൽ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. 28-കാരനായ ഡിഫൻഡർ 33-കാരനായ ലെസ്കോവിക്കിന്റെ വിടവ് നികത്താൻ പ്രാപ്തനാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടൽ.