ഇംഗ്ലണ്ടിനെതിരെയുള്ള സെമി വിജയത്തിന് ശേഷം വികാരാധീതനായി രോഹിത് ശർമ്മ | T20 World Cup 2024

അഡ്‌ലെയ്ഡ് മുതൽ ഗയാന വരെ,രോഹിത് ശർമയുടെ തിരിച്ചുവരവ് പൂർത്തിയാക്കായിരിക്കുകയാണ്. 2022 ൽ 10 വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും വീഴ്ത്തി രോഹിതും ഇന്ത്യയും ടി20 ലോകകപ്പിൻ്റെ ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. 2022 ൽ ടി20 ലോകകപ്പ് ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചതിന് ശേഷം രോഹിത് ഡഗൗട്ടിൽ തകരുന്ന കാഴ്ച ആരാധകരെ വിഷമത്തിലാക്കിയിരുന്നു.

രണ്ടു വർഷത്തിന് ശേഷം ഇംഗ്ലണ്ടിനെ തകർത്ത് ഏഴ് മാസത്തിനുള്ളിൽ തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയിരിക്കുകയാണ്. സഹ താരങ്ങളുമായി ആലിംഗനം ചെയ്തും ആഹ്ലാദങ്ങൾ കൈമാറിയും കഴിഞ്ഞയുടനെ രോഹിത് നിശബ്ദമായി ഡ്രസ്സിംഗ് റൂമിൻ്റെ ബാൽക്കണിയിൽ ഇരുന്നു, ചിന്തകളിൽ മുഴുകി. രോഹിതിൻ്റെ സഹ താരം വിരാട് കോഹ്‌ലി തൻ്റെ നായകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, അല്ലെങ്കിൽ അവനിൽ നിന്ന് പുഞ്ചിരി വിടർത്താൻ ശ്രമിച്ചു. പക്ഷേ, അതുണ്ടായില്ല. രോഹിത് ആ കസേരയിൽ ഇരുന്നു.

തന്റെ ഫോക്കസ് ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ശനിയാഴ്ചത്തെ ഫൈനൽ മത്സരത്തിലേക്ക് രോഹിത് മാറ്റിയിരിക്കുമാകയാണ്.”രോഹിത് ശർമ്മയുടെ മുഖത്ത് ആശ്വാസം കാണുന്നുണ്ട്. ആ കസേരയിൽ ഇരുന്നു. അവൻ എന്താണ് ചിന്തിക്കുന്നത്? ഞാൻ നിങ്ങളോട് പറയുന്നു… അവൻ ഇതിനകം ബ്രിഡ്ജ്ടൗണിലേക്ക് നോക്കുകയാണ്. ശനിയാഴ്ചയാണ് ഫൈനൽ ” മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി കമൻ്ററിയിൽ പറഞ്ഞു, ഇന്ത്യൻ ക്യാപ്റ്റൻ്റെ മാനസികാവസ്ഥയെ തികച്ചും സംഗ്രഹിച്ചു.

കഴിഞ്ഞ വർഷം, രോഹിത് ഇന്ത്യയെ മൂന്ന് ഐസിസി ഇവൻ്റുകളുടെ ഫൈനലിലേക്ക് നയിച്ചു – 2023 ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, നവംബറിലെ 50 ഓവർ ലോകകപ്പ്, ഇപ്പോൾ ഇത്. അതെ, ഏഴ് മാസം മുമ്പ് എല്ലാവരും പറഞ്ഞു, ഇത് ഒരു ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണിതെന്ന്.ടൂർണമെൻ്റിലെ തോൽവി അറിയാത്ത രണ്ട് ടീമുകൾ ടി20 ലോകകപ്പ് ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഒരു ദശാബ്ദക്കാലത്തെ വേദനാജനകമായ കാത്തിരിപ്പിന് വിരാമമിടാൻ ഇതിലും മികച്ച അവസരമില്ല.