അത്ലറ്റികോയെ പുറത്തേക്കിട്ട് റയാൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ : കാർബാവോ കപ്പിൽ ആദ്യ പാദ സെമിയിൽ വിജയവുമായി ലിവർപൂൾ

റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. എട്ടു ഗോളുകൾ പിറന്ന ആവേശകരായ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എക്സ്ട്രാ ടൈമിലെ അത്ലറ്റികോ ഡിഫൻഡർ സ്റ്റെഫാൻ സാവിച്ചിന്റെ സെൽഫ് ഗോളും ബ്രാഹിം ഡയസിന്റെ ഗോളുമാണ് റയൽ മാഡ്രിഡിന് അത്‌ലറ്റിക്കോയ്‌ക്കെതിരെ 5-3ന്റെ വിജയം നേടിക്കൊടുത്തത്.

ഇന്ന് നടക്കുന്ന നടക്കുന്ന ബാഴ്‌സലോണയും ഒസാസുനയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ നേരിടും. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ ഗ്രീസ്മാന്റെ പാസിൽ നിന്നും ഡിഫൻഡർ മരിയോ ഹെർമോസോ നേടിയ ഗോളിൽ അത്ലറ്റിക്കോ ലീഡ് നേടി.20-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിന്റെ കോർണറിൽ നിന്ന് അന്റോണിയോ റൂഡിഗർ ഹെഡറിലൂടെ റയലിന് സമനില നേടിക്കൊടുത്തു. 29 ആം മിനുട്ടിൽ ഫെർലാൻഡ് മെൻഡിയുടെ ഗോളിൽ റയൽ മാഡ്രിഡ് ലീഡ് നേടി.

എന്നാൽ 37-ാം മിനിറ്റിൽ ഉജ്ജ്വലമായ ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ ഗ്രീസ്മാൻ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.78-ാം മിനിറ്റിൽ അത്‌ലറ്റിക്കോ ലീഡ് തിരിച്ചുപിടിച്ചു.ഗോൾകീപ്പർ കെപാ അരിസാബലാഗയുടെ ഒരു ക്ലിയറൻസിൽ നിന്നും റൂഡിഗർ വഴങ്ങിയ സെൽഫ് ഗോളാണ് അത്ലറ്റികോക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നാലെ വിനീഷ്യസിന്റെയും ജൂഡ് ബെല്ലിംഗ്ഹാമിന്റെയും രണ്ട് മികച്ച ഷോട്ടുകൾ ഒബ്ലാക്ക് തടുത്തിട്ടു.എന്നാൽ ഡാനി കാർവാജലിലൂടെ റയൽ സമനില പിടിച്ചു.നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.

എക്സ്ട്രാ ടീമിലെ 116 ആം മിനുട്ടിൽ സാവിക്കിന്റെ സെൽഫ് ഗോൾ റയലിന് ലീഡ് നേടിക്കൊടുത്തു. 120 ആം മിനുട്ടിൽ ജോസെലുവിന്റെ ഹെഡർ റയലിന് 5 -3 ന്റെ വിജയം നേടിക്കൊടുത്തു. ഈ മാസം 16ന് കോപ്പ ഡെൽ റേയിൽ നടക്കുന്ന എലിമിനേഷൻ മത്സരത്തിൽ അത്‌ലറ്റിക്കോ ആതിഥേയരായ റയൽ അടുത്തയാഴ്ച വീണ്ടും ഏറ്റുമുട്ടും. മൂന്നാഴ്ചയ്ക്കുള്ളിൽ, ലാലിഗ മത്സരത്തിൽ അവർ വീണ്ടും സാന്റിയാഗോ ബെർണബ്യൂവിൽ ഏറ്റുമുട്ടും.

കർട്ടിസ് ജോൺസും കോഡി ഗാക്‌പോയും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളുകൾക്ക് കാർബാവോ കപ്പ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ ഫുൾഹാമിനെതിരെ വിജയമവുമായി ലിവർപൂൾ , ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. ബ്രസീലിയൻ താരം വില്ലിയന്റെ ഗോളിൽ ഫുൾഹാം ആദ്യ പകുതിയിൽ ലീഡ് നേടി. 68 ആമിനുട്ടിൽ കർട്ടിസ് ജോൺസിലൂടെ ലിവർപൂൾ സമനില പിടിച്ചു.

മൂന്നു മിനുട്ടിനു ശേഷം ഗാക്‌പോ ലിവർപൂളിന് ലീഡ് നേടിക്കൊടുത്തു.ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനായി കളിക്കാൻ പോയ പ്രീമിയർ ലീഗിലെ ജോയിന്റ് ടോപ് സ്കോററായ മുഹമ്മദ് സലയും ഞായറാഴ്ച നടന്ന എഫ്എ കപ്പിന്റെ മൂന്നാം റൗണ്ട് വിജയത്തിൽ കാൽമുട്ടിന് പരിക്കേറ്റ ട്രെന്റ് അലക്സാണ്ടർ-അർനോൾഡും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്.ജനുവരി 24 ന് രണ്ടാം പാദത്തിനായി ക്രാവൻ കോട്ടേജിലേക്ക് ലിവർപൂൾ പോവും.