ആരാധകർ മികച്ച പിന്തുണ നൽകിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചുവരുമെന്ന് നോഹ സദോയി |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോയികൊണ്ടിരിക്കുന്നത്. അന്തരാഷ്ട്ര ഇടവേളക്ക് മുൻപുള്ള അവസാന മത്സരത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദെരാബാദിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം തോൽവി ആയിരുന്നു ഇത്.

ഹോം സ്റ്റേഡിയത്തിൽ എല്ലാ കാലത്തും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതല്ല. കൊച്ചിയിൽ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങളിൽ തോറ്റപ്പോൾ ഒന്നിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. ഹോം സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 2024-25 സീസൺ ഐ എസ്‌ എല്ലിന്റെ പോയിന്റ് പട്ടികയിൽ ഇപ്പോൾ പത്താം സ്ഥാനത്താണ്.അടുത്ത രണ്ടു മത്സരങ്ങളിൽ ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. രണ്ടു മത്സരങ്ങളും കൊച്ചിയിൽ വെച്ചാണ് നടക്കാൻ പോകുന്നത്.

ആരാധകർ മികച്ച പിന്തുണ നൽകിയാൽ ടീമിന് തിരിച്ചു വരാനും ശരിയായ പാതയിലേക്ക് എത്താനും കഴിയുമെന്നാണ് ക്ലബിന്റെ മൊറോക്കൻ സൂപ്പർതാരം നോഹ സദോയി പറഞ്ഞു.“പരിശീലന മൈതാനത്ത് പോലും തോൽക്കാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാൻ, എന്റെ ടീം എല്ലായിപ്പോഴും വിജയിക്കണം. ആരാധകരുടെ പിന്തുണയിൽ ഞങ്ങൾ ശരിയായ ദിശയിലേക്ക് തിരിച്ചുവരുമെന്നും മത്സരങ്ങൾ വിജയിക്കുമെന്നും ഉറപ്പാണ്.” നോഹ പറഞ്ഞു.

എനിക്ക് മഞ്ഞയാണ് ഇഷ്ടം, ചെറുപ്പത്തിൽ ഞാൻ ബ്രസീൽ ജേഴ്സി ധരിക്കുമായിരുന്നു, കഴിഞ്ഞ വർഷം എനിക്ക് ആറ് ബൂട്ടുകൾ ഉണ്ടായിരുന്നുവെന്നും അവയെല്ലാം മഞ്ഞയായിരുന്നുവെന്നും നോഹ പറഞ്ഞു. “എനിക്ക് മികച്ച പ്രകടനം നടത്താൻ ആഗ്രഹമുണ്ട്.എനിക്ക് അതിശയകരമായ തുടക്കവും ചെറിയ തിരിച്ചടിയും ഉണ്ടായിരുന്നു, പക്ഷേ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. തിരിച്ചുവരാനും പ്രകടനം നടത്താനും എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.