ലോകകപ്പിൽ മുഹമ്മദ് ഷമിയാണ് കൂടുതൽ വിക്കറ്റുകൾ നേടിയതെങ്കിലും യഥാർത്ഥ ഹീറോ ജസ്പ്രീത് ബുംറയാണ് | World Cup 2023
10 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളുടെ പിൻബലത്തിൽ ഇന്ത്യ വേൾഡ് കപ്പ് 2023 ന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.ബാറ്റർമാർ നിങ്ങളുടെ മത്സരങ്ങൾ ജയിക്കുമെന്നും എന്നാൽ ബൗളർമാർ നിങ്ങളെ ടൂർണമെന്റുകളിൽ വിജയിപ്പിക്കുമെന്നും എന്നാണ് പറയാറുളളത്.
2023 ലോകകപ്പിൽ ഇന്ത്യയെ സംബന്ധിച്ച് അത് ശെരിയായ കാര്യമാണ്.വേൾഡ് കപ്പിലെ 10 മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരിക്കലും ഇന്ത്യൻ ബൗളർമാർ അവരുടെ നിലവാരത്തിൽ നിന്നും താഴേക്ക് പോയിട്ടില്ല.ഷോയിലെ താരം മുഹമ്മദ് ഷമിയാണെന്ന് നിസ്സംശയം പറയാം. ആദ്യ നാല് മത്സരങ്ങളിൽ ബെഞ്ചിൽ ഇരുന്ന ഷമി പാണ്ട്യയുടെ പരിക്കിന്റെ രൂപത്തിൽ വന്ന അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി.ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ആദ്യ പന്തി വിക്കറ്റ് നേടിയ ഷമി മത്സരത്തിൽ ആകെ 5 കിവി താരങ്ങളെ ഡ്രസിങ് റൂമിലേക്ക് അയച്ചു.
അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ വിജയങ്ങളിൽ ഷമി നിർണായകമായി മാറുകയും ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനുമായി മാറുകയും ചെയ്തു.എന്നാൽ 2023 ലോകകപ്പിലെ തന്റെ പ്രകടനത്തിന് മറ്റൊരു ഇന്ത്യൻ ബൗളർ അൽപ്പം കൂടി ശ്രദ്ധ അർഹിക്കുന്നുണ്ട്.2023 ലോകകപ്പിന് മുന്നോടിയായി ഒരു വർഷത്തോളമായി പരിക്കേറ്റ ഇന്ത്യൻ പേസ് അറ്റാക്കിന്റെ നായകൻ ജസ്പ്രീത് ബുംറ ഫോമിലാണ്.ഷമിയുടെ അത്രയും വിക്കറ്റുകൾ നേടിയില്ലെങ്കിലും ടൂർണമെന്റിൽ ഇന്ത്യയുടെ വിജയത്തിന് ബുംറ നിർണായകമാണ്.10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടി 2023 ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്താണ്.
എന്നാൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞവരിൽ ബുംറ ഓണം സ്ഥാനത്താണ്.ടൂർണമെന്റിൽ ഇതുവരെ ബുംറ 497 പന്തുകൾ എറിഞ്ഞു, അതിൽ 335 എണ്ണം ഡോട്ട് ബോളുകളാണ്.ബുംറയുടെ ഡോട്ട് ബോൾ ശതമാനം 67.40 ആണ്, അതായത് ബുംറ ഓരോ 10 പന്തുകൾക്കും ഏകദേശം 6 ഡോട്ടുകൾ ബൗൾ ചെയ്യുന്നു. ബുംറ പന്തെറിഞ്ഞ 10 മത്സരങ്ങളിൽ 30 ബൗണ്ടറികൾ മാത്രമാണ് അദ്ദേഹം വഴങ്ങിയത്,അതായത് ഓരോ കളിയിലും ശരാശരിയിൽ 3 ബൗണ്ടറികൾ മാത്രമാണ് ബുംറയുടെ പന്തിൽ ടീമുകൾക്ക് അടിക്കാൻ കഴിഞ്ഞത്.
പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം എല്ലാ കളികളിലും 10 ഓവർ എറിയാൻ സ്റ്റാർ ഇന്ത്യൻ ബൗളർക്ക് കഴിയില്ലെന്ന ആശങ്കയുണ്ടായിരുന്നു. ബുംറ ആ ആശങ്കകൾ ഒഴിവാക്കി, മിക്ക മത്സരങ്ങളിലും തന്റെ ഓവറുകളുടെ ക്വാട്ട പൂർത്തിയാക്കി എന്ന് മാത്രമല്ല, ഓവറിന് 3.98 റൺസ് എന്ന നിരക്കിൽ മാത്രമാണ് റൺസ് വിട്ടുകൊടുത്തത്. പവർപ്ലേകളിൽ ബുമ്രയുടെ ബൗളിംഗ് എടുത്തു പറയേണ്ടതാണ്. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് പേസർ വിക്കറ്റ് ഇല്ലാതെ പോയത്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ, അവിടെ അദ്ദേഹം തന്റെ 5 ഓവറിൽ 14 മാത്രം വിട്ടുകൊടുത്തു. ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ ബുമ്ര വഹിച്ച പങ്ക് എടുത്തു പറയണ്ടതാണ്.