
നാലാം ഡിവിഷൻ ക്ലബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് , ലീഗ് കപ്പിൽ നിന്നും പുറത്ത് | Manchester United
നാലാം നിരയിലുള്ള ഗ്രിംസ്ബിയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് (കാരബാവോ) കപ്പിൽ നിന്നും പുറത്ത്. 2-2 എന്ന സമനിലയ്ക്ക് ശേഷം മാരത്തൺ പെനാൽറ്റി ഷൂട്ടൗട്ടിൽ 12-11 ന് യുണൈറ്റഡ് പരാജയപ്പെട്ടു.ചാൾസ് വെർണാമിന്റെയും ടൈറൽ വാറന്റെയും ഗോളുകൾക്ക് ലീഗ് ടു ടീമായ ഗ്രിംസ്ബി കളി അവസാനിക്കാൻ 15 മിനിറ്റ് മാത്രം ശേഷിക്കെ 2-0 ന് മുന്നിലായിരുന്നു.
ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടിയ ബ്രയാൻ എംബ്യൂമോ റെഡ് ഡെവിൾസിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു.പക്ഷേ കാമറൂണിയൻ നിർണായകമായ സ്പോട്ട്-കിക്ക് നഷ്ടപ്പെടുത്തി. യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് സീസണിൽ വിജയമില്ലാതെ തുടങ്ങിയതിന് ശേഷം പോർച്ചുഗീസ് പരിശീലകൻ ഇതിനകം തന്നെ വിമർശനങ്ങൾ നേരിടുകയായിരുന്നു. ഈ തോൽവി യുണൈറ്റഡിന്റെ പരിശീലകൻ റൂബൻ അമോറിമിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കിയിരിക്കുകയാണ്.ഞായറാഴ്ച ഫുൾഹാമിൽ 1-1 എന്ന സമനിലയിൽ പിരിഞ്ഞ ടീമിൽ നിന്ന് അമോറിം എട്ട് മാറ്റങ്ങൾ വരുത്തിയാണ് യുണൈറ്റഡ് ഇറങ്ങിയത്.

ആർബി ലീപ്സിഗിൽ നിന്ന് (99 മില്യൺ ഡോളർ) 74 മില്യൺ പൗണ്ട് നീക്കത്തിന് ശേഷം ബെഞ്ചമിൻ സെസ്കോ തന്റെ ആദ്യ യുണൈറ്റഡ് തുടക്കം കുറിച്ചു.ബ്ലണ്ടൽ പാർക്കിലെ 9,000 കാണികൾക്ക് മുന്നിൽ വെച്ച് ഗ്രിംസ്ബി യുണൈറ്റഡിനെ ഞെട്ടിച്ചു.22 മിനിറ്റിൽ ചാർലെസ് അവരെ മുന്നിലെത്തിച്ചു.30 ആം മിനുട്ടിൽ വാറൻ ഗ്രിംസ്ബി ലീഡ് ഇരട്ടിയാക്കി. 75 ആം മിനുട്ടിൽ ബ്രയാൻ എംബ്യൂമോ യൂണൈറ്റഡിനായി ഒരു ഗോൾ മടക്കി.89-ാം മിനിറ്റിൽ ഹാരി മാഗ്വയർ യുണൈറ്റഡിന്റെ സമനില ഗോൾ നേടി.ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കി.
ഇരു ടീമുകളും ആദ്യത്തെ രണ്ട് കിക്കുകളും പിഴവുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ, ഗ്രിംസ്ബിയുടെ മൂന്നാം കിക്ക് മാഞ്ചസ്റ്ററിന്റെ ഗോൾകീപ്പർ സേവ് ചെയ്തു.അഞ്ചാം കിക്കെടുത്ത മാഞ്ചസ്റ്ററിശന്റ മാത്യുസ് കുൻഹക്ക് പിഴച്ചതോടെ ഷൂട്ടൗട്ട് സമനിലയിലായി മത്സരം സഡൻ ഡത്തിലേക്ക് നീങ്ങി. സഡൻ ഡത്തിൽ മാഞ്ചസ്റ്ററിനായി കിക്കെടുത്ത ബാവുമക്ക് പിഴച്ചു.