ഉറുഗ്വേയുടെയും കോപ്പ അമേരിക്കയുടെയും എക്കാലത്തെയും പ്രായം കൂടിയ ​ഗോൾ സ്കോററായി മാറി ലൂയിസ് സുവാരസ് | Luis Suarez

നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ കാനഡയ്‌ക്കെതിരെ രണ്ടാം പകുതിയിൽ സ്റ്റോപ്പേജ് ടൈമിൽ ഗോൾ നേടിയതോടെ ഉറുഗ്വേയുടെയും കോപ്പ അമേരിക്കയുടെയും ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോററായി.സ്‌കോർ ചെയ്യുമ്പോൾ സുവാരസിന് 37 വയസും അഞ്ച് മാസവും 21 ദിവസവും ആയിരുന്നു പ്രായം.

കോപ്പ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ അർജൻ്റീനയുടെ ഏഞ്ചൽ ലാബ്രൂണയായിരുന്നു.1956 ജനുവരി 29ന് ചിലിക്കെതിരെ സ്കോർ ചെയ്യുമ്പോൾ 37 വയസ്സും 34 ദിവസവും ആയിരുന്നു പ്രായം.68 വർഷം പഴക്കമുള്ള ചരിത്രമാണ് സുവാരസ് സ്വന്തം പേരിലാക്കിയത്.ഉറുഗ്വേയുടെ എക്കാലത്തെയും ഉയർന്ന സ്‌കോററായ സുവാരസ്, 142 മത്സരങ്ങളിൽ നിന്നും 69 ഗോളുകൾ നേടിയിട്ടുണ്ട്.കാനഡയ്‌ക്കെതിരായ ഗോളിന് മുമ്പ് ഇൻ്റർ മിയാമി ഫോർവേഡ് ചിലിക്കെതിരെയാണ് അവസാനമായി സ്കോർ ചെയ്തത്. 2022 മാർച്ച് 29-ന്, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോ ബെന്റാന്‍കറിലൂടെ മൂന്നിലെത്തിയ യുറഗ്വായ്‌ക്കെതിരേ ശക്തമായി തിരിച്ചുവരവ് നടത്തിയ കാനഡ 22-ാം മിനിറ്റില്‍ കോനെയും 80-ാം മിനിറ്റില്‍ ജൊനാതന്‍ ഡേവിഡും നേടിയ ഗോളുകളില്‍ ലീഡെടുത്തു. കാനഡ വിജയം ഉറപ്പിച്ചിരിക്കെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ സുവാരസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.

ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി ഫെഡെറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ അരാസ്‌ക്കെറ്റ, സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാനഡയുടെ ഇസ്മായില്‍ കോനെയുടെ ഷോട്ട് യുറഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റ് രക്ഷപ്പെടുത്തി. അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ചതോടെ യുറഗ്വാ വിജയം നേടി.

Comments (0)
Add Comment