കുറസാവോക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഗോൾ വര്‍ഷവുമായി അര്‍ജന്റീന. സൂപ്പർ താരം ലയന ലമെസ്സിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത ഏഴു ഗോളിന്റെ ജയമാണ് നേടിയത്. ആദ്യ പകുതിയിൽ ഹാട്രിക്ക് നേടിയ മെസ്സി അര്‍ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ തികക്കുകയും ചെയ്തു. നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ് ,ഡി മരിയ ,ഗോൺസാലോ മോണ്ടിയേൽ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ സ്ട്രൈക്കർ ലൗടാരോ മാർട്ടിനെസിന് ആദ്യ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും കുറസാവോ കീപ്പർ എലോയ് റൂമിനെ മറികടക്കാനായില്ല. 13 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഒരു ഗോൾ ശ്രമവും എലോയ് റൂം സേവ് ചെയ്തു. 15 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസ് തൊടുത്ത മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി . 20 ആം മിനുട്ടിൽ അതിശയകരമായ വ്യക്തിഗത ശ്രമത്തിൽ നിന്നും ലയണൽ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഗോൾ നേടി. ഇതോടെ അര്‍ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ മെസ്സി തികക്കുകയും ചെയ്തു.
23 ആം മിനുട്ടിൽ ഒരു റീബൗണ്ടിൽ നിന്നും വന്ന ഹെഡ്ഡറിലൂടെ നിക്കോളാസ് ഗോൺസാലസ് സ്കോർ 2:0 ആയി ഉയർത്തി. 33 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്നും നേടിയ ഗോളോടെ ലയണൽ മെസ്സി സ്കോർ 3 -0 ആയി ഉയർത്തി. 35 ആം മിനുട്ടിൽ ലയണൽ മെസിയുടെ പാസിൽ നിന്നും എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ നാലാമത്തെ ഗോൾ നേടി. 37 ആം മിനുട്ടിൽ ജിയോവാനി ലോ സെൽസോ കൊടുത്ത അപസ്സിൽ നിന്നും ലയണൽ മെസ്സി അർജന്റീനയുടെ അഞ്ചാമത്തെ ഗോൾ നേടി.
LIONEL MESS ON 100 GOALS FOR ARGENTINA! 🇦🇷pic.twitter.com/0GnLKU52zb
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023
NICOLÁS GONZÁLEZ GOAL FOR WORLD CHAMPIONS ARGENTINA! 🇦🇷pic.twitter.com/OoFEGvmder
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023
Lionel Messi’s second goal of the match and it’s 3-0 for World Cup champions Argentina! 🇦🇷pic.twitter.com/ZfuE5NJzhf
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023
രണ്ടാം പക്തിയുടെ 54 , 56 മിനിറ്റുകളിൽ ലൗടാരോ മാർട്ടിനെസിന്റെ രണ്ടു ഗോൽ ശ്രമങ്ങൾ കുറസാവോ കീപ്പർ എലോയ് റൂം അത്ഭുതകരമായി രക്ഷപെടുത്തി. 78 ആം മിനുട്ടിൽ കുറസാവോ താരം കുക്കോ മാർട്ടിന പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തോട്ടത്തിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത എയ്ഞ്ചൽ ഡി മരിയ കീപ്പർ എലോയ് റൂമിനെ മറികടന്ന് സ്കോർ 6 – 0 ആക്കി. 86 ആം മിനുട്ടിൽ ലയണൽ മെസ്സിക്ക് തന്റെ നാലാം ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പറെ മറികടക്കാനായില്ല. 87 ആം മിനുട്ടിൽ പൗലോ ഡിബാലയുടെ പാസിൽ നിന്നും ഗോൺസാലോ മോണ്ടിയേൽ അർജന്റീനയുടെ ഏഴാം ഗോൾ നേടി.
Enzo Fernández with a goal for the World Cup champions Argentina! 🇦🇷pic.twitter.com/Y1TQS4lFPb
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023
LIONEL MESSI HAT TRICK FOR THE WORLD CUP CHAMPIONS ARGENTINA! 🇦🇷pic.twitter.com/EM5wEo9iEq
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023