ഉറുഗ്വെ യുവതാരങ്ങളുടെ മോശം സ്വഭാവത്തെക്കുറിച്ച് മത്സരത്തിനു ശേഷം ലയണൽ മെസ്സി |Lionel Messi

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോരാട്ടവീര്യം നിറഞ്ഞ അർജന്റീന vs ഉറുഗ്വ മത്സരത്തിൽ ഹോം ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഉറുഗ്വേ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അരോഹോ, നൂനസ് എന്നിവർ നേടുന്ന ഗോളുകളിലാണ് അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അവരുടെ മൈതാനത്ത് വച്ച് ഉറുഗ്വ പരാജയപ്പെടുത്തിയത്.

ഏറെ വാശി നിറഞ്ഞ മത്സരത്തിൽ പല സമയങ്ങളിലായി ഇരു ടീമിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. മത്സരശേഷം ഉറുഗ്വ താരങ്ങൾക്കെതിരെ ലിയോ മെസ്സി ആഞ്ഞടിച്ചു. ഉറുഗ്വേ താരങ്ങൾക്ക് ബഹുമാനം എന്താണെന്ന് അറിയില്ലെന്നും സീനിയർ താരങ്ങളിൽ നിന്നും യുവതാരങ്ങൾ അത് പഠിക്കണമെന്നുമാണ് ലിയോ മെസ്സി മത്സരശേഷം സംസാരിച്ചത്.

“ചില പ്രവർത്തികളെ കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ യുവ താരങ്ങൾ സീനിയർ താരങ്ങളിൽ നിന്നും ബഹുമാനം എന്താണെന്ന് പഠിക്കേണ്ടതുണ്ട്. ഈ മത്സരം എല്ലായിപ്പോഴും വളരെയധികം തീവ്രതയും ബുദ്ധിമുട്ടേറിയതും ആയിരുന്നു. എന്നാൽ അവർ ബഹുമാനം എന്താണെന്ന് കുറച്ച് പഠിക്കേണ്ടതുണ്ട്.” – ലിയോ മെസ്സി പറഞ്ഞു.

ഉറുഗ്വേയോട് ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെട്ട അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യമായാണ് തോൽവി വഴങ്ങുന്നത്. 5 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് അർജന്റീന തുടരുന്നത്. തൊട്ടുപിന്നാലെ പത്തു പോയിന്റുമായി ഉറുഗ്വയുമുണ്ട്. ഈ മാസം നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തിൽ നവംബർ 22ന് ശക്തരായ ബ്രസീലിനെയാണ് അർജന്റീന നേരിടുന്നത്.

Comments (0)
Add Comment