മിന്നിത്തിളങ്ങി ലയണൽ മെസ്സി !! ചാമ്പ്യൻസ് കപ്പിൽ വമ്പൻ ജയവുമായി ഇൻ്റർ മയാമി |Lionel Messi

കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സൗത്ത് ഫ്ലോറിഡയിൽ നടന്ന നിർണായകമായ രണ്ടാം പാദ മത്സരത്തിൽസ്പോർട്ടിംഗ് കെസിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവുമായി ഇന്റർ മയാമി.ഇന്റർ മിയാമിക്കായി ലയണൽ മെസ്സി ഗോൾ നേടി.സ്പോർട്ടിംഗ് കെസിക്കെതിരായ ഇന്റർ മിയാമിയുടെ രണ്ട് മത്സരങ്ങളിൽ മെസ്സി രണ്ട് ഗോളുകൾ നേടി. 4 -1 ന്റെ അഗ്രഗേറ്റ് വിജയത്തോടെ മയാമി CONCACAF ചാമ്പ്യൻസ് കപ്പിന്റെ റൗണ്ട് ഓഫ് 16 ലേക്ക് ടീമിനെ യോഗ്യത നേടി.

കഴിഞ്ഞയാഴ്ച ഇന്റർ മയാമിയും സ്പോർട്ടിംഗ് കൻസാസ് സിറ്റിയും തമ്മിലുള്ള കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ആദ്യ റൗണ്ട് ഓപ്പണർ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ലയണൽ മെസ്സി, മയാമിയുടെ 1-0 വിജയത്തിലെ ഏക ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 19 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ ലയണൽ മെസ്സി ഇന്റർ മയമിയെ മുന്നിലെത്തിച്ചു.ഇടതു വിങ്ങിൽ നിന്ന് മുൻ ബാഴ്‌സലോണ സഹതാരം ലൂയിസ് സുവാരസ് നൽകിയ പാസ് നെഞ്ചുകൊണ്ട് സ്വീകരിച്ച് മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ മെസ്സി വലയിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് തവണ കൂടി ഗോളുകൾ നേടി.ജോർഡി ആൽബയുടെ പാസിൽ നിന്നും ടാഡിയോ അലൻഡെ മയമിയുടെ രണ്ടാം ഗോൾ നേടി. ഹോട്ട് പിന്നാലെ ലൂയി സുവാരസ് മയമിയുടെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു.രണ്ടാം പകുതിയിൽ സ്പോർട്ടിംഗിനായി മെമ്മോ റോഡ്രിഗസ് ഒരു ഗോൾ നേടി.അവസാന 16 മത്സരങ്ങളിൽ മിയാമി ജമൈക്കൻ ക്ലബ് കവലിയറിനെ നേരിടുംആദ്യ പാദ മത്സരം മാർച്ച് 6 ന് നടക്കും.

ഈ നൂറ്റാണ്ടിൽ കോൺകാഫ് കിരീടം നേടുന്ന മൂന്നാമത്തെ എം‌എൽ‌എസ് ക്ലബ്ബായി മാറാനാണ് മെസ്സി & കമ്പനി ലക്ഷ്യമിടുന്നത്.കഴിഞ്ഞ ശനിയാഴ്ച ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ 2-2 എന്ന സമനിലയോടെയാണ് മിയാമി 2025 എം‌എൽ‌എസ് സീസൺ ആരംഭിച്ചത്. മെസ്സി രണ്ട് ഗോളുകൾക്കും സഹായിച്ചു. ഞായറാഴ്ച, ഹ്യൂസ്റ്റൺ ഡൈനാമോയെ നേരിടാൻ ടെക്സസിലേക്ക് പോവും.