ഐഎസ്എല്ലിൽ റെക്കോർഡ് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് കൗമാര താരം കൊറോ സിംഗിനെ പ്രശംസിച്ച് പരിശീലകൻ മിക്കേൽ സ്റ്റാറെ | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.ആദ്യ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും ഹൈദരാബാദ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി ആന്ദ്രേ ആല്‍ബ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജീസസ് ജിമിനസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ നേടി. 17 കാരനായ കോറോ സിങ് നൽകിയ അസ്സിസ്റ്റിൽ നിന്നാണ് ജിമിനസ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.17 വർഷവും 340 ദിവസവും പ്രായമുള്ള കോറോ സിങ് ഐഎസ്എൽ മത്സരം ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി അദ്ദേഹം മാറി.

ജെറി ലാൽറിൻസുവാലയെ മറികടന്ന് ലീഗ് ചരിത്രത്തിൽ ഒരു അസിസ്റ്റ് രജിസ്റ്റർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 17 കാരൻ മാറുകയും ചെയ്തു.കോറൂ സിങിന്റെ പ്രതിഭയെ പ്രശംസിച്ച മിക്കേൽ സ്റ്റാറെ, താരം ക്ഷീണിതനായതും ഒരു മഞ്ഞക്കാർഡ് നേടിയതുമാണ് നേരത്തെ തന്നെ അദ്ദേഹത്തെ സബ് ചെയ്ത മാറ്റാൻ കാരണമെന്ന് പരിശീലകൻ വ്യതമാക്കി.”അവൻ പ്രതിഭാശാലിയാണ്. ദേശീയ ടീം ഡ്യൂട്ടികളിൽ നിന്ന് മടങ്ങിവന്ന്, ഏതാനും ആഴ്‌ചകൾ അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. അവൻ പരിശീലന സെഷനുകളിലും റിസർവ് ഗെയിമുകളിലും സ്ഥിരമായി മതിപ്പുളവാക്കി. മുംബൈയ്‌ക്കെതിരായ അദ്ദേഹത്തിൻ്റെ പ്രകടനമാണ് ഇത്തവണ താരത്തെ ആദ്യ പതിനൊന്നിൽ എത്തിച്ചത്” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“അവൻ ക്ഷീണിതനായിരുന്നു, ഒപ്പം നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് വാങ്ങി. അതിനാലാണ് സബ് ചെയ്ത് മാറ്റിയത്. ആ സാഹചര്യത്തെ ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്തത്. ഭാവിയിൽ അവനെ കളിക്കളത്തിൽ കൂടുതൽ കാണുമെന്ന് ഉറപ്പാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.