
തിരിച്ചടികളിൽ തല ഉയർത്തിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം നോഹ സദൗയ് | Kerala Blasters
ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് മൊറോക്കൻ ഫോർവേഡ് നോഹ സദൗയ്. വലിയ അഭ്യൂഹങ്ങൾക്ക് ഒന്നും വഴി നൽകാതെ, ആരാധകർക്ക് ഒരു സർപ്രൈസ് ആയിയാണ് നോഹയുടെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിൽ ഗോവക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നോഹ സദൗയിയെ രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.
ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് പ്രകടനം പുറത്തെടുത്ത നോഹ സദൗയ്, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തിൽ മഞ്ഞ കുപ്പായത്തിൽ തന്റെ രണ്ടാമത്തെ ഹാട്രിക്കും രേഖപ്പെടുത്തി. ഡ്യുറണ്ട് കപ്പ് 2024-ന്റെ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും, ആറ് ഗോളുകൾ അടിച്ചുകൂട്ടിയ നോഹ സദൗയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി.
— KBFC XTRA (@kbfcxtra) August 31, 2024
Noah Sadaoui recieved his Durand Cup Golden Boot.
#KBFC pic.twitter.com/V4k9GduTy4
കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യുറണ്ട് കപ്പ് ഉയർത്തുകയുണ്ടായി. ഈ വേളയിൽ ടൂർണമെന്റിന്റെ ടോപ്പ് സ്കോറർ ആയ നോഹ സദൗയ്, ഗോൾഡൻ ബൂട്ട് സ്വീകരിച്ചു. ഗോൾഡൻ ബൂട്ട് ജേതാവിന്, അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയും നൽകി. നോഹ സദൗയിയുടെ ഈ തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും ആണ് നൽകുന്നത്. താരത്തിന് ഈ പ്രകടനം തുടരാൻ ആയാൽ, ബ്ലാസ്റ്റേഴ്സിന് മികച്ച കളി പുറത്തെടുക്കാൻ ആകും എന്ന കാര്യത്തിൽ സംശയമില്ല.
ട്രോഫി വരൾച്ച നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഈ സീസണിൽ അത് മറികടക്കാൻ ആണ് ശ്രമിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024-ൽ നോഹ സദൗയ്ക്ക് പിറകിലായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്പാനിഷ് സ്ട്രൈക്കർ ഗ്വില്ലർമോ ഫെർണാണ്ടസ് (5) ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.