ഗോവയിലും പരാജയം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ,പ്ലെ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ഗോവയോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഗോവ നേടിയത്. രണ്ടാം പകുതിയിലാണ് ഗോവയുടെ ഗോളുകൾ പിറന്നത്. 46 ആം മിനുട്ടിൽ ഐക്കർ ഗ്വാറോട്‌സെനയും 73 ആം മിനുട്ടിൽ മുഹമ്മദ് യാസീറുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. 21 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്.

മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടാൻ ഇറങ്ങിയത്.പരുക്കിനെ തുടർന്ന് സച്ചിൻ സുരേഷിന് പകരം കമൽജിത് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത്. കമൽജിത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ അരങ്ങേറ്റ മത്സരമാണ് ഇത്.റൈറ്റ് ബാക്കായി ഐബാൻ സ്റ്റാർട്ടിങ് ഇലവനിൽ ഇടം കണ്ടെത്തി. പതിഞ്ഞ താളത്തിലാണ് ഇരു ടീമുകളും മത്സരം ആരംഭിച്ചത് .ആദ്യ പകുതിയിൽ ഇരു ടീമുകലക്കും വലിയ ഗോൾ അവസരങ്ങൾ ഒന്നും ക്രിയേറ്റ് ചെയ്യാൻ സാധിച്ചില്ല.

ഗോവയുടെ ഭാഗത്തു നിന്നും ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ മുന്നിലെത്തി.രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ എഫ്‌സി ഗോവ മുന്നിലെത്തി.ഐക്കർ ഗ്വാറോട്‌സെനയാണ് ഗോൾ നേടിയത്.ഡെജാൻ ഡ്രാസിച്ചിന്റെ ഷോട്ട് ഡ്രാസിച്ചിന്റെ ഷോട്ട് കമൽജിത് തട്ടിമാറ്റിയെങ്കിലും ഗ്വാറോട്‌സെന ഒരു ലളിതമായ ടാപ്പ് ഇന്നിലൂടെ ഗോളാക്കി മാറ്റി.

73 ആം മിനുട്ടിൽ ഗോവ രണ്ടാം ഗോൾ നേടി.മുഹമ്മദ് യാസിർ ആണ് ഗോൾ നേടിയത്.ക്ലോസ് റേഞ്ചിൽ നിന്ന് വലതു കാൽ കൊണ്ട് താരം ഗോൾ നേടി.ബോക്സിനുള്ളിലെ രണ്ട് ഡിഫൻഡർമാരെ മറികടന്ന് ഗ്വാറോട്‌സെന നൽകിയ പാസിൽ നിന്നുമാണ് മുഹമ്മദ് യാസിർ ഗോൾ നേടിയത്.മത്സരത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിലാണെങ്കിലും, ഗോവ ഇപ്പോഴും ആധിപത്യം പുലർത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാർ ക്ഷീണിതരേപോലയാണ് കാണുന്നത്. 84 ആം മിനുട്ടിൽ ഒടുവിൽ ജിമെനെസ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഷോട്ട് നേടി