നിർണായക മത്സരത്തിൽ മോഹൻ ബാഗാനോട് ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന നിർണായക മത്സരത്തിൽ മോഹൻ ബാഗാനോട് ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ നേടിയത്. മോഹൻ ബഗാന് വേണ്ടി മക്ലാരൻ ഇരട്ട ഗോളുകൾ നേടി. മൂന്നാം ഗോൾ റോഡ്രിഗസിന്റെ ബൂട്ടിൽ നിന്നും പിറന്നു. ആദ്യ പകുതിയിൽ കൊൽക്കത്തൻ ക്ലബ് രണ്ടു ഗോളിന് മുന്നിലായിരുന്നു.20 കളികളിൽ നിന്നും 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. 49 പോയിന്റുമായി ബഗാൻ ഷീൽഡിലേക്ക് കൂടുതൽ അടുത്തു.

കൊച്ചിയിലെ നിർണായക മത്സരത്തിൽ മോഹൻ ബാഗിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ചില മുന്നേറ്റങ്ങൾ കാണാൻ സാധിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ 28 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ഞെട്ടിച്ചുകൊണ്ട് മോഹൻ ബഗാൻ ലീഡ് നേടി.ആദ്യ ഗോളിന് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷാണ് പിഴവ് വരുത്തിയത്. ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് തന്നെ അദ്ദേഹത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടു.

ലിസ്റ്റൺ കൊളാക്കോ കൊടുത്ത പാസിൽ നിന്നും മക്ലാരനാണ് ബഗാന്റെ ഗോൾ നേടിയത്.പ്രതിഭാധനനായ ഇന്ത്യൻ വിംഗർ ഒരു ജോഡി പ്രതിരോധക്കാരെ മറികടന്ന് തുടർന്ന് ആറ് യാർഡ് ബോക്സിൽ മക്ലാരനെ കണ്ടെത്തുന്നു. അദ്ദേഹം ഒരു ടച്ച് എടുത്ത് പന്ത് വലയിൽത്തിച്ചു. 40 ആം മിനുട്ടിൽ മോഹൻ ബഗാൻ ലീഡ് ഉയർത്തി.കമ്മിംഗ്സ് കൊടുത്ത പാസിൽ നിന്നും മക്ലാരൻ ഗോൾ നേടി.രണ്ടാമത്തെ ഗോളിനായി, ഒരു അക്രോബാറ്റിക് ശ്രമത്തിലൂടെ സച്ചിൻ പരമാവധി ശ്രമിച്ചിട്ടും കാര്യമായൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.ബ്ലാസ്റ്റേഴ്‌സ് നടത്തിയ തുടർച്ചയായ ആക്രമണങ്ങളുടെ അവസാനത്തിലാണ് വീണത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 66 ആം മിനുട്ടിൽ മോഹൻ ബഗാൻ മൂന്നാം ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത റോഡ്രിഗസ് അനായാസം ഗോൾ നേടി. മൂന്നാം ഗോൾ വീണതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.