വിജയം ലക്ഷ്യമാക്കി പഞ്ചാബിനെതിരെ നിർണായക എവേ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ന് ന്യൂ ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയെ നേരിടും.പഞ്ചാബ് എഫ്‌സി കൊച്ചിയിൽ 2-1 ന് ശക്തമായ വിജയത്തോടെ സീസൺ ആരംഭിച്ചത്.പഞ്ചാബ് 18 പോയിൻ്റുമായി എട്ടാം സ്ഥാനത്തും 14 പോയിൻ്റുമായി ബ്ലാസ്റ്റേഴ്‌സ് രണ്ട് സ്ഥാനങ്ങൾ താഴെയുമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ
പ്ലേ ഓഫ്‌ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചമട്ടാണ്‌.തുടർച്ചയായ പിഴവുകൾ വരുത്തി തോൽവി ഏറ്റുവാങ്ങുന്ന സ്ഥിതിയാണ്‌. അവസാന കളിയിൽ ജംഷഡ്‌പുർ എഫ്‌സിയോട്‌ ഒറ്റ ഗോളിനാണ്‌ പരാജയപ്പെട്ടത്.സീസണിൽ തുടക്കം കുതിച്ച പഞ്ചാബ്‌ തളർച്ചയുടെ പാതയിലാണ്‌. അവസാന മൂന്ന്‌ കളിയും തോറ്റു. അവസാനത്തെ അഞ്ച് മത്സരങ്ങൾ രണ്ടെണ്ണത്തിൽ മാത്രമാണ് പഞ്ചാബിന് ജയിക്കാൻ സാധിച്ചത്. 2024 അവസാനിപ്പിച്ചതാകട്ടെ തുടർച്ചയായ മൂന്ന് തോൽവികളോടെയും.

കേരള ബ്ലാസ്റ്റേഴ്‌സ് അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്നും കണ്ടെത്തിയത് ഒരേയൊരു ജയം – ചെന്നൈയിൻ എഫ്‌സിക്ക് എതിരെ. അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ തോൽവിയോടെയാണ് ടീം കഴിഞ്ഞ വർഷത്തിന് വിട ചൊല്ലിയത്. കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്, ഏവേ ഗ്രൗണ്ടുകളിൽ ക്ലീൻ ഷീറ്റ് നേടാൻ കഴിയാത്ത സാഹചര്യം.

അവസാനത്തെ 14 ഏവേ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങി.ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ 3 തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ 2 മത്സരങ്ങളിൽ പഞ്ചാബ് എഫ്‌സി ജയം കണ്ടെത്തി. ഒരെണ്ണത്തിൽ മാത്രമാണ് കേരളത്തിന് ജയിക്കാൻ സാധിച്ചത്.