‘ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു’ : ഈസ്റ്റ് ബംഗാളിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയും(88) ഗോളുകൾ നേടി.മലയാളി താരമായ വിഷ്ണു പി വിയാണ് (59) ഈസ്റ്റ് ബംഗാളിന്‍റെ ഏക ഗോള്‍ നേടിയത്.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് കൂടുതൽ ഏകോപിതമായ ആക്രമണമാണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നടത്തിയത്.”‘ചില സമയത്ത് മത്സരങ്ങൾ വിശകലനം ചെയ്യുന്നത് എളുപ്പമുള്ള കാര്യമാണ്. ഞങ്ങൾ ഇന്ന് പന്ത് മികച്ച രീതിയിൽ നിലനിർത്തി. ഭാവിയിൽ ഞങ്ങൾക്ക് ഇതിനേക്കാൾ നന്നായി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പന്ത് നന്നായി സൂക്ഷിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ഒരു മികച്ച സ്റ്റാർട്ടിംഗ് ലൈനപ്പും മികച്ച എൻഡിങ് ലൈനപ്പുമുണ്ട്. അതിനാലാണ് ഞങ്ങൾ ഇപ്പോൾ വിന്നിങ് ടീമായി നിൽക്കുന്നത്” സ്റ്റാറെ പറഞ്ഞു.

“ഞങ്ങൾ പുരോഗമിക്കുമ്പോൾ (ലീഗിൽ) പോയിൻ്റുകൾ നേടുക എന്നത് വളരെ പ്രധാനമാണ്. പരാജയപെടുമ്പോൾ പെട്ടെന്ന് ആത്മവിശ്വാസം നഷ്ടപ്പെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ ഞങ്ങൾ ഈ ഗെയിം വിജയിച്ചു. , ഇത് ശരിക്കും, ആരാധകർക്കും ടീമിനും നമുക്കെല്ലാവർക്കും വളരെ പ്രധാനമാണ്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

“മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച രീതിയിൽ കളിച്ചു.പക്ഷേ ഇത് ഫുട്ബോൾ ആണ്, ആദ്യ 15 മിനിറ്റിൽ ഞങ്ങൾക്കും നിയന്ത്രണം ഉണ്ടായിരുന്നു.ഈ ജനക്കൂട്ടം സവിശേഷവും തികച്ചും ഊർജ്ജസ്വലവും ആണ്. ഈ ആരാധകരും ഈ വിജയം അർഹിക്കുന്നു. ഇത്തരത്തിലുള്ള പിന്തുണയോടെ ഒരു ഗെയിം ജയിക്കുന്നത് എളുപ്പമാണ്, ഭാവിയിലും ഞങ്ങൾക്ക് കൂടുതൽ ആരാധകരെ കാണാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

kerala blasters
Comments (0)
Add Comment