നോഹ സദൗയി കളിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
തങ്ങളുടെ ഏറ്റവും മാരകമായ ആയുധമായ നോഹ് സദൗയി ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിയെ നേരിടാനൊരുങ്ങുന്നത്. ഇതുവരെ ഐഎസ്എല്ലിൽ മഞ്ഞപ്പടയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന മൊറോക്കൻ താരത്തിന് പരിക്ക് മൂലം ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു.
നോഹയുടെ അഭാവം ക്വാമെ പെപ്രയ്ക്ക് തുടക്കം മുതൽ ജീസസ് ജിമെനെസിനൊപ്പം അണിനിരക്കുന്നത് സാധ്യമാക്കി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കും. മധ്യനിരയിൽ ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ എന്നിവർക്കൊപ്പം അലക്സാണ്ടർ കോഫ് കളിക്കും.ഹോർമിപാം, സന്ദീപ്, നവോച്ച, പ്രീതം കോട്ടാൽ എന്നിവർക്കാണ് പ്രതിരോധത്തിന്റെ ചുമതല. ഗോൾവലക്ക് കീഴിൽ സോം കുമാർ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പറായ സോം കുമാറിന്റെ കൊച്ചിയിലെ ആദ്യ മത്സരം കൂടിയാണ് ഇത്.
Mikael Stahre 🗣️ “Unfortunately Noah won't play today due to small injury, hopefully he will be back soon.” #KBFC pic.twitter.com/WTpBwJVLFG
— KBFC XTRA (@kbfcxtra) October 25, 2024
മിലോസ് ഡ്രിൻസിക്, മുഹമ്മദ് സഹീഫ്, രാഹുൽ കെപി, മുഹമ്മദ് ഐമാൻ തുടങ്ങിയവർ മൈതാനത്ത് പകരക്കാരായ എത്താൻ ബെഞ്ചിൽ റെഡിയായി ഇരിക്കുന്നു. എന്നിരുന്നാലും, നോഹയുടെ അഭാവം എടുത്തു കാണിക്കുന്നു. “നിർഭാഗ്യവശാൽ ചെറിയ പരിക്ക് കാരണം നോഹ ഇന്ന് കളിക്കില്ല, അവൻ ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു”മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-4-3) : സോം കുമാർ (ജികെ); സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, ഹോർമിപം റൂയിവ, ഹുയ്‌ഡ്രോം നയോച സിംഗ്; വിബിൻ മോഹനൻ, അലക്സാണ്ടർ കോഫ്, ഡാനിഷ് ഫാറൂഖ്, അഡ്രിയാൻ ലൂണ; ക്വാം പെപ്ര, ജീസസ് ജിമെനെസ്
ബെംഗളൂരു എഫ്‌സി (4-4-2): ഗുർപ്രീത് സിംഗ് സന്ധു (ജികെ); നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, അലക്‌സാണ്ടർ ജോവനോവിച്ച്, നൗറെം റോഷൻ സിംഗ്; വിനിത് വെങ്കിടേഷ്, ആൽബെർട്ടോ നൊഗേര, പെഡ്രോ കാപ്പോ, സുരേഷ് സിംഗ് വാങ്ജാം; സുനിൽ ഛേത്രി, ജോർജ് പെരേര ഡയസ്