പിന്നിൽ നിന്നും തിരിച്ചുവന്ന് മുഹമ്മദന്‍സിനെതിരെ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിലെ ആദ്യ എവേ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മൊഹമ്മദന്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഗോളിന് പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് വിജയം നേടിയത്. ജീസസ് ജിമെനെസ്,പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ തിരിച്ചെത്തിയ മത്സരത്തിൽ പരിശീലകൻ കഴിഞ്ഞ മത്സരങ്ങളിൽ പിഴവ് വരുത്തിയ ഗോൾ കീപ്പർ സച്ചിന് സുരേഷിന് പകരം സോം കുമാറിന് അവസരം നൽകി.ലൂണയുടെ അഭാവത്തിൽ ക്യാപ്റ്റൻ്റെ ആംബാൻഡ് അണിഞ്ഞ സെൻ്റർ ബാക്ക് താരം മിലോസ് ഡ്രിൻസിച്ചിനെ ഈ സീസണിൽ ആദ്യമായി ബെഞ്ചിലിരുത്തി .അലക്സാണ്ടർ കോഫ് തൻ്റെ പതിവ് ഡിഫൻസീവ് മിഡ്ഫീൽഡ് ഡ്യൂട്ടികളിൽ നിന്ന് സെന്റർ ബാക്ക് റോളിലേക്ക് മാറി.
മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും കാര്യമായ ഗോൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. 28 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ മുഹമ്മദൻസ് ലീഡ് നേടി.പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിനിടെ യുവ കീപ്പർ സോം കുമാർ ഫ്രാങ്കയെ വീഴ്ത്തിയതിനാണ് മൊഹമ്മദന്സിനു പെനാൽറ്റി ലഭിച്ചത്. മിർജലോൾ കാസിമോവ് പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ചു. നോഹ സദൗയിയുടെയും ജീസസ് ജിമെനെസിന്റെ ഭാഗത്ത് നിന്നും ഗോൾ ശ്രമങ്ങൾ ഉണ്ടായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിയിൽ മുഹമ്മദ് അസ്ഹറിനെ മാറ്റി മൈക്കൽ സ്റ്റാഹ്രെ ഡാനിഷ് ഫാറൂഖിനെ ഇറക്കി.
രണ്ടാം പകുതിയിലും മൊഹമ്മദൻസിന്റെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. എന്നാൽ ലൂണയും നോഹയും ചേർന്ന കൂട്ടുകെട്ട് മൊഹമ്മദൻസിന്റെ പ്രതിരോധത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. 59 ആം മിനുട്ടിൽ ലീഡ് ഉയർത്താനുള്ള അവസരം മുഹമ്മദൻസ് താരം ഫ്രാങ്ക പാഴാക്കി. 66 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടി.നോഹയുടെ പാസിൽ നിന്നും പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേത്യത് നേടിയത്.71 ആം മിനുട്ടിൽ നോഹ ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തി. 75 ആം മിനുട്ടിൽ ജീസസ് ജിമെനെസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.നാവോച്ച സിംഗ് ഇടത് വശത്ത് നിന്ന് കൊടുത്താൽ പാസിൽ നിന്നായിരുന്നു ജിമെനെസിന്റെ ഗോൾ.83 ആം മിനുട്ടിൽ കാണികളുടെ പ്രശ്‌നത്തെ തുടർന്ന് റഫറി മത്സരം നിർത്തിവച്ചു.