പെപ്രയുടെ അവസാന മിനുട്ടിലെ ഗോളിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഈസ്റ്റ് ബംഗാളിനെതിരെ പിന്നിൽ നിന്നും തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. മലയാളി താരം വിഷ്ണുവിലൂടെ മുന്നിൽത്തിയ ഈസ്റ്റ് ബംഗാളിനെ നോഹ സദൗയി,പെപ്ര എന്നിവരുടെ ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് കീഴടക്കി.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലും നായകൻ അഡ്രിയാൻ ലൂണയില്ലാത്തയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനോടേറ്റ തോൽവിയുടെ ക്ഷീണം മറക്കുക എന്ന ലക്ഷ്യവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയത്.ഈസ്റ്റ് ബംഗാൾ 4-3-3ൽ കളിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് 4-4-2 ലാണ് കളിക്കുന്നത്. മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് ബ്ലാസ്റ്റേഴ്സിനായിരുന്നു.

9 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിൽത്തട്ടിതെറിച്ചു പോയി.ഡാനിഷ് ഫാറൂഖിന്റെ പാസിൽനിന്ന് ജിമെനെസ് എടുത്ത ഷോട്ട് ഗില്ലിനെ തോൽപിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.19 ആം മിനുട്ടി ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും സച്ചിൻ സുരേഷിൻറെ ഇട പെടൽ ബ്ലാസ്റ്റേഴ്സിന് തുണയായി. 39 ആം മിനുട്ടിൽ സന്ദീപ് വലതുവശത്ത് നിന്ന് ഒരു ക്രോസ്സ് കൊടുത്തു ,പന്ത് വലയിലേക്ക് ഹെഡ് ചെയ്യാനുള്ള നിർണായക അവസരം രാഹുൽ കെപി നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 59 ആം മിനുട്ടിൽ അവർ മുന്നിലെത്തുകയും ചെയ്തു. കൗണ്ടർ അറ്റാക്കിങ്ങിൽ ഡയമൻ്റകോസ് പന്ത് വിഷ്ണുവിന് കൊടുക്കുകയും മലയാളി അത് ഗോളാക്കി മാറ്റുകയും ചെയ്തു. തൊട്ടു പിന്നാലെ ഈസ്റ്റ് ബംഗാളിന് വീണ്ടും ഒരു ഗോളവസരം ലഭിച്ചു , എന്നാൽ ഡയമൻ്റകോസിന് ബോക്സിന് പുറത്ത് ഒരു ഷോട്ട് എടുത്തെങ്കിലും പന്ത് ലക്ഷ്യം കാണാതെ പോയി. 63 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൊറോക്കൻ താരം നോഹ സദൗയിലൂടെ സമനില പിടിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിന് ശേഷം ഒന്നിനുപുറകെ ഒന്നായി ആക്രമണങ്ങൾ തുടരുകയാണ്. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും ആക്രമണം കൂടുതൽ ശക്തമാക്കി.88 ആം മിനുട്ടിൽ പെപ്രേയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.അൻവർ അലിയുടെ പ്രതിരോധ പിഴവിന് ശേഷം പെനാൽറ്റി ബോക്‌സിൽ ക്വാമെ പെപ്രയ്ക്ക് പന്ത് ലഭിക്കുകയും ഗോളാക്കി മാറ്റുകയും ചെയ്തു.

kerala blasters
Comments (0)
Add Comment