എട്ട് കളികളിൽ തോൽവി അറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ച് ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നു |Kerala Blasters |ISL 2022-23

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം അരങ്ങേറും.മുംബൈ ഫുട്‌ബോൾ അരീനയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.12 കളികളിൽ നിന്ന് 30 പോയിന്റ് നേടിയ മുംബൈ ടീം ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. ഇന്ന് രാത്രി ഇന്ത്യൻ സമയം 7 30ന് മുംബൈ ഫുട്ബോൾ അരേനയിലാണ് മത്സരം.

ടൂർണമെന്റിന്റെ ഈ എഡിഷനിൽ തോൽവിയറിയാതെ തുടരുന്ന ഒരേയൊരു ടീമാണ് മുംബൈ.ഒമ്പത് വിജയങ്ങളും മൂന്ന് സമനിലകളുമായി മുംബൈ സിറ്റി എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.കഴിഞ്ഞ എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ഒക്ടോബറിൽ നടന്ന അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു, അതിനുശേഷം കേരളം ഒരു കളിയും തോറ്റിട്ടില്ല.

മുംബൈ സിറ്റി എഫ്‌സി മിന്നുന്ന ഫോമിലാണ്‌ കഴിഞ്ഞ ഏഴ് മത്സരങ്ങളും അവർ ജയിച്ചു. ഹീറോ ഐ‌എസ്‌എൽ ചരിത്രത്തിലെ തുടർച്ചയായ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡ് സൃഷ്ടിക്കാൻ ഞായറാഴ്ചത്തെ വിജയം അവരെ സഹായിക്കും.ഡെസ് ബക്കിംഗ്ഹാമിന്റെ ടീം 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ശരാശരിയിൽ 36 ഗോളുകൾ നേടിയിട്ടുണ്ട്.ഇതുവരെ 13 ഗോളുകൾ നേടിയ ഡിമിട്രിയോസ് ഡയമന്റകോസ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുൾ സമദ് എന്നിവരിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്.

ഒക്ടോബറിൽ മുംബൈയ്‌ക്കെതിരായ തോൽവിക്ക് ശേഷം കാര്യങ്ങൾ മാറ്റിമറിച്ച രീതി ടീമിന്റെ ശക്തിയെ ക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.ആകെ 17 മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്‌സി ഏഴ് തവണയും ബ്ലാസ്റ്റേഴ്‌സ് നാല് തവണയും വിജയിച്ചപ്പോൾ ആറ് കളികൾ സമനിലയിൽ അവസാനിച്ചു.റൈറ്റ് ബാക്ക് സന്ദീപ് സിംഗ് സസ്‌പെന്‍ഷനെ തുടര്‍ന്ന് മുംബൈ സിറ്റി എഫ് സിക്ക് എതിരേ ഇറങ്ങില്ല.

നാല് മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്നുള്ള ഒരു മത്സര വിലക്കാണ് സന്ദീപ് സിംഗ് നേരിടുന്നത്. എന്നാൽ ഒരു മത്സര വിലക്ക് കഴിഞ്ഞ ഇവാന്‍ കലിയൂഷ്‌നി തിരിച്ചെത്തുന്നു എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്.സന്ദീപ് സിംഗിനു പകരം ഹര്‍മന്‍ജോത് സിംഗ് ഖബ്ര സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7 30ന് ഹോട്ട് സ്റ്റാർ, ജിയോ സിനിമ, സ്റ്റാർ സ്പോർട്സ് എന്നീ ചാനലുകളിൽ കാണാം.

പ്രഭ്‌സുഖന്‍ സിംഗ് ഗില്‍. : ഹര്‍മന്‍ജോത് സിംഗ് ഖബ്ര , റൂയിവ ഹോര്‍മിപാം, മാര്‍ക്കൊ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്‌റൊ. : കെ. പി. രാഹുല്‍, ഇവാന്‍ കലിയൂഷ്‌നി, ജീക്‌സണ്‍ സിംഗ്, സഹല്‍ അബ്ദുള്‍ സമദ്. : അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ്.