ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Kerala Blasters

കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന 133-ാമത് ഡ്യൂറൻഡ് കപ്പിലെ ഗ്രൂപ്പ് സി ഏറ്റുമുട്ടലിൽ നോർവീജിയൻ മുഷാഗ ബകെംഗയുടെ ഇരട്ട ഗോളിൻ്റെയും ഫിലിപ്പ് മിഴ്‌സ്‌ലാക്കിൻ്റെ ഇൻജുറി ടൈം സ്‌ട്രൈക്കിപഞ്ചാബ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തകർത്തു. പഞ്ചാബ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിന് സമാനമായ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് ഘട്ട കാമ്പെയ്ൻ പൂർത്തിയാക്കി.

എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ജേതാക്കളായി കേരള സംഘം നോക്കൗട്ടിലേക്ക് യോഗ്യത നേടി.നിലവിൽ ടൂർണമെൻ്റിലെ മികച്ച രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് എഫ്‌സിക്ക് നോക്കൗട്ടിൽ സ്ഥാനം ഉറപ്പിക്കാൻ മറ്റ് മത്സരങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. മൂന്നു മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് 16 ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മുംബൈ സിറ്റിക്കെതിരെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ ഒന്നും സി.​ഐ.​എ​സ്.​എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോളുകൾക്കും പരാജയപ്പെടുത്തി.

സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ 7 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദൗയി ഹാട്രിക് നേടി.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അയ്മൻ, പെപ്ര ,അസർ , നോച്ച സിംഗ് , നോഹ (3 ) എന്നിവർ ഗോളുകൾ നേടി.മത്സരത്തിന്റെ ആറാം മിനുട്ടിൽ ക്വാം പെപ്ര നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. നോഹയുടെ പാസിൽ നിന്നുമാണ് പെപ്രയുടെ മികച്ച ഗോൾ പിറന്നത്. ഒന്പതാം മിനുട്ടിൽ അയ്മൻ കൊടുത്ത അസ്സിസ്റ്റിൽ നിന്നും നോഹ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി.

16 ആം മിനുട്ടിൽ പെപ്രയുടെ അസ്സിസ്റ്റിൽ നിന്നും അയ്മൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.20 ആം മിനുട്ടിൽ നോഹ നാലാം ഗോളും 25 ആം മിനുട്ടിൽ നോച്ച സിംഗ് അഞ്ചാം ഗോളും നേടി.കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച നവോച്ച, ഈ സീസണിൽ മഞ്ഞപ്പടക്കൊപ്പം പെർമനന്റ് കോൺട്രാക്ട് സൈൻ വച്ചിരുന്നു. നവോച്ചയുടെ സീസണിലെ ആദ്യ ഗോൾ കൂടിയാണ് ഇത്. ആദ്യ പകുതിക്ക് മുന്നേ അസർ ഗോൾ നേടി സ്കോർ 6 -0 ആക്കി.സഹോദരന് പിന്നാലെ മുഹമ്മദ് അസ്ഹറും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തി.