ക്യാപ്റ്റനും ടീമിന്റെ കുന്തമുനയുമായ അഡ്രിയാൻ ലൂണ ഇല്ലാത്തതാണോ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണം ? | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ തോല്‍വിയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് കേരളബ്ലാസ്റ്റേഴ്‌സ് നേടിയത്.എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോള്‍ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

84 -ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ബോക്സിൽ സഹീഫ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂക്കാസ് മജ്‌സൺ ഗോളാക്കി പഞ്ചാബിനെ മുന്നിലെത്തിച്ചു .90 മിനുറ്റുകൾക്ക് ശേഷമുള്ള ഇഞ്ചുറി ടൈമിൽ ജെസസ് കേരളത്തിന്റെ രക്ഷകനായി ഉദിച്ചു. 92-ാം മിനുട്ടിൽ പ്രീതം കോട്ടാൽ എടുത്ത കോർണർ ഹെഡറിലൂടെ ഗോൾവലയിലേക്ക് എത്തിക്കാൻ ജെസസ് ജിമെനെസിന് കഴിഞ്ഞു.95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍ പിറക്കുകയും ചെയ്തു. പന്തിൽ കൂടുതൽ ആധിപത്യം പുലർത്തിയിട്ടും പാസുകൾ കൈമാറിയിട്ടും കാര്യമുണ്ടായില്ല.

മുന്നേറ്റനിര മങ്ങിയത്‌ തിരിച്ചടിയായി. കുന്തമുനയും ക്യാപ്‌റ്റനുമായ അഡ്രിയാൻ ലൂണയുടെ അഭാവവും വിനയായി.ലൂണക്ക് പരിക്കില്ലെന്നും അസുഖ ബാധിതൻ ആയതിനാലാണ് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.സെപ്റ്റംബർ 22 ന് ഈസ്റ്റ് ബംഗാൾ എഫ് സിക്ക് എതിരെയാണ് 2024 – 2025 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത മത്സരം. ആ മത്സരത്തിൽ ലൂണ ടീമിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹംപറഞ്ഞു. പഞ്ചാബിനെതിരെ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിൽ പ്രകടമായിരുന്നു. കളി മെനയുന്നതിലും , നിയന്ത്രിക്കുന്നതിലും.

ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും , ഗോളടിക്കുന്നതിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ലൂണയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ സീസണിൽ ലൂണയില്ലാതെയിറങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മോശമായാണ് കളിച്ചത്. ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷപുലർത്തിയ മൊറോക്കോ താരം നോഹ സദോയിക്ക് ആ മികവിലേക്ക് എത്താനാകാതെപോയത് കളിയുടെ ഫലത്തിൽ നിർണായകമായി. ലൂണ ഇല്ലാത്ത മിഡ്ഫീൽഡിൽനിന്ന് നോഹയ്ക്ക് ആവശ്യമായ പാസുകൾ കിട്ടിയില്ലെന്നതാണ് സത്യം.

2021 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒപ്പം അഡ്രിയാൻ ലൂണ കളിക്കുന്നുണ്ട്. .32 കാരനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഇതുവരെ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 ഗോൾ സ്വന്തമാക്കി. 20 ഗോളിന് അസിസ്റ്റ് നടത്തി. ക്ലബ് കരിയറിൽ ഇതുവരെ ആകെ 62 ഗോളും 66 അസിസ്റ്റും ഈ ഉറുഗ്വെൻ അറ്റാക്കിങ് മിഡ്ഫീൽഡറിന് ഉണ്ട്. 2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ തുടരാനുള്ള കരാറിൽ നിലവിൽ അഡ്രിയാൻ ലൂണ ഒപ്പു വെച്ചിട്ടുണ്ട്.