സ്കലോണിയുടെ വജ്രായുധമെത്തുന്നു; അർജന്റീനയിൽ തീപ്പൊരി പ്രകടനം കാഴ്ച വെയ്ക്കുന്ന യുവതാരം ദേശീയ ടീമിലേക്ക്…

അർജന്റീനിയൻ യുവതാരം എസ്യുക്വൽ ബാർക്കോയെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യത. പരിശീലകൻ ലയണൽ സ്കലോണിയുടെ ലിസ്റ്റിൽ താരം ഉൾപ്പെട്ടിട്ടുന്നാണ് റിപ്പോർട്ടുകൾ.

24 വയസ്സ് മാത്രം പ്രായമുള്ള ഈ മുന്നേറ്റ താരം അർജന്റീനയിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ്. വിംഗറായും അറ്റാക്കിങ്‌ മിഡ്‌ഫീൽഡറുമായും കളിക്കാൻ കെൽപ്പുള്ള താരം നിലവിൽ അർജന്റീനൻ ക്ലബ്‌ റിവർ പ്ലേറ്റിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

മേജർ സോക്കർ ലീഗ് ക്ലബ്‌ അറ്റ്ലാന്റയിൽ നിന്നും ലോൺ വ്യവസ്ഥയിലാണ് താരം റിവർപ്ലേറ്റിൽ കളിക്കുന്നത്.അർജന്റീനൻ ക്ലബ്‌ ഇൻഡിപെണ്ടിനന്റിന്റെ യൂത്ത് ടീമിലൂടെയാണ് താരം പന്ത് തട്ട് തുടങ്ങിയത്.അർജന്റീന അണ്ടർ 20 ടീമിനായും താരം കളിച്ചിട്ടുണ്ട്.

റിവർപ്ലേറ്റിൽ താരം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സഹചര്യത്തിലാണ് ലയണൽ സ്കലോണി താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ഇടംപിടിക്കാനാണ് സാധ്യത.