ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത ലോകകപ്പ് ചാമ്പ്യൻ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനെ IFFHS ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾകീപ്പറായി തിരഞ്ഞെടുത്തു.
അർജന്റീനയ്ക്കൊപ്പം ലോകകപ്പ് നേടിയ മാർട്ടിനെസ് ടൂർണമെന്റിന്റെ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ബെൽജിയത്തിന്റെ തിബോട്ട് കോർട്ടോയിസ് ആയിരുന്നു ഈ വർഷത്തെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്.
റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും തിബോട്ട് കോർട്ടോസ് നേടിയെങ്കിലും ബെൽജിയത്തിനൊപ്പം മികച്ച പ്രകടനം ലോകകപ്പിൽ പുറത്തെടുക്കാൻ ആയിരുന്നില്ല, എന്നിരുന്നാലും റയൽ മാഡ്രിനോടൊപ്പം തകർപ്പൻ പ്രകടനം കാഴ്ചവച്ച കോർട്ടുവാ തന്നെയാണ് ഏറ്റവും മികച്ച ഗോൾകീപ്പർ. ക്രൊയേഷ്യയെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിക്കാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലീവാകോവിച്ച് നാലാം സ്ഥാനത്ത് എത്തി.
എമിലിയാനോ മാർട്ടിനെസ് 110 പോയിന്റുമായി രണ്ടാമതായി ഫിനിഷ് ചെയ്തപ്പോൾ കോർട്ടോയിസ് 125 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 55 പോയിന്റുമായി ലോകകപ്പിൽ അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ച മൊറോക്കോയുടെയും സെവിയ്യയുടെയും യാസിൻ ബൗണുവാണ് മൂന്നാം സ്ഥാനത്തെത്തിയ ഗോൾകീപ്പർ.
IFFHS ഏറ്റവും മികച്ച താരമായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തിരുന്നു,275 പോയിന്റുകളാണ് മെസ്സി ആകെ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബപ്പേ ആകെ കരസ്ഥമാക്കിയത് 35 പോയിന്റ് മാത്രമാണ്. 30 പോയിന്റ് നേടിയ കരീം ബെൻസിമയാണ് മൂന്നാം സ്ഥാനത്ത്.ലുക്ക മോഡ്രിച്ച് 15 പോയിന്റുകൾ നേടിക്കൊണ്ട് നാലാം സ്ഥാനത്തും ഹാലന്റ് 5 പോയിന്റ് നേടിക്കൊണ്ട് അഞ്ചാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.