ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരത്തിൽ ഗോളും അസിസ്റ്റുമായി ഡിമിട്രിയോസ് ഡയമൻ്റകോസ് | Dimitrios Diamantakos

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഡ്യൂറൻഡ് കപ്പ് 2024ൽ ഇന്ത്യൻ എയർഫോഴ്‌സിനെതിരെ 3-1 വിജയത്തോടെ ഈസ്റ്റ് ബംഗാൾ. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഡിമിട്രിയോസ് ഡയമൻ്റകോസ് ഗംഭീരപ്രകടനം നടത്തി.ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ അദ്ദേഹത്തിനായി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം തന്റെ മികവ് തെളിയിക്കുകയായിരുന്നു. മത്സരത്തിൽ എയർഫോഴ്സ് ആണ് ആദ്യം ഗോൾ നേടിയത്. 19-ാം മിനിറ്റിൽ സോമാനന്ദ സിംഗ് ഉയർന്നുവന്ന് പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന് ചെയ്ത ഹെഡ്ഡർ വലയിലെത്തി. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ്, എയർഫോഴ്‌സ് ഗോളി സുഭജിത് ബസുവിന് മുകളിലൂടെ ഒരു ചിപ്പ് ഉപയോഗിച്ച് ഡേവിഡ് ലാൽലൻസംഗ ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്തു.

രണ്ടാം പകുതിയിൽ, പകരക്കാരനും അരങ്ങേറ്റക്കാരനുമായ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡും ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ഗോൾഡൻ ബൂട്ട് ജേതാവുമായ ദിമിട്രിയോസ് ഡയമൻ്റകോസ് 61-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്ലീഡ് നേടിക്കൊടുത്തു. ലെഫ്റ്റ് ബാക്ക് മാർക്ക് സോതൻപുയ ഒരു പിൻ പോയിൻ്റ് ക്രോസിലൂടെ ഒരു അസിസ്റ്റ് നേടി.ഏതാനും മിനിറ്റുകൾക്ക് ശേഷം ദിമിയുടെ അസ്സിസ്റ്റിൽ നിന്നും ക്യാപ്റ്റൻ സോൾ ക്രെസ്‌പോ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോൾ നേടി.

മധ്യനിരയിൽ ഈസ്റ്റ് ബംഗാളിനായി മദിഹ് തലാൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രഞ്ച് താരം ജെസിൻ ടികെക്ക് പകരക്കാരനായി ഇറങ്ങിയപ്പോൾ സ്റ്റാൻഡിൽ ഈസ്റ്റ് ബംഗാൾ ആരാധകർ നിറഞ്ഞ കരഘോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചത്.ഇന്ത്യൻ എയർഫോഴ്‌സും ഈസ്റ്റ് ബംഗാളും അവരുടെ അടുത്ത മത്സരത്തിൽ യഥാക്രമം ഓഗസ്റ്റ് 2, 7 തീയതികളിൽ ഡൗൺടൗൺ ഹീറോസിനെ നേരിടും.