
പെറുവിനെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ബ്രസീൽ | Brazil
കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ബ്രസീൽ ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടി ട്രാക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്, ബ്രസീലിനു വേണ്ടി ബാഴ്സലോണ വിങ്ങർ റാഫിൻഹ ഇരട്ട ഗോളുകൾ നേടിയപ്പോൾ ആന്ദ്രെസ് പെരേര , ലൂയിസ് ഹെൻറിക് എന്നിവർ ഓരോ ഗോൾ വീതവും നേടി.
ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 24 ആം മിനുറ്റിൽ റാഫിൻഹക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തല്ല പോയി. 38 ആം മിനുട്ടിൽ റാഫിൻഹയുടെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. പെറു താരത്തിന്റെ ഹാൻഡ് ബോളിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിൽ നിന്നുമാണ് ഗോൾ പിറന്നത്.
— Betnacional (@betnacional) October 16, 2024
GOOOOOOOOOOOL DO BRASIL!
74’ Luiz HenriqueBrasil 4×0 Peru
pic.twitter.com/VWJkuMveyn
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ നേടാനുള്ള സവിഞ്ഞോയുടെ ശ്രമം പെറു ഗോൾകീപ്പർ തടഞ്ഞു. 54 ആം മിനുട്ടിൽ മത്സരത്തിലെ രണ്ടാമത്തെ പെനാൽറ്റിയിൽ നിന്നും ഗോൾ നേടി റാഫിൻഹ ബ്രസീലിന്റെ ലീഡുയർത്തി .പകരക്കാരനായ ആൻഡ്രിയാസ് പെരേര 71 മിനിറ്റിൽ ബ്രസീലിനായി മികച്ച മൂന്നാം ഗോൾ കൂട്ടിച്ചേർത്തു.
വലതു വിങ്ങിൽ നിന്നും വന്ന ക്രോസ്സ് അക്രോബാറ്റിക് ഷോട്ടിലൂടെ ആന്ദ്രെസ് പെരേര ഗോളാക്കി മാറ്റി. മൂന്നു മിനുട്ടിനു ശേഷം ചിലിക്കെതിരായ വിങ്ങിങ് ഗോൾ നേടിയ ലൂയിസ് ഹെൻറിക് നാലാം ഗോൾ കൂട്ടിച്ചേർത്തു. 10 മത്സരങ്ങളിൽ 16 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്രസീൽ.