വെള്ളിയാഴ്ച നടന്ന നാലാം ക്വാർട്ടർ ഫൈനലിൽ സുനിൽ ഛേത്രി നായകനായ ബെംഗളൂരു എഫ്‌സി 1-0 ന് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതിന് ശേഷം 2024 ഡ്യൂറൻഡ് കപ്പിനുള്ള സെമിഫൈനൽ ലൈനപ്പ് ആയി. ആവേശകരമായ മത്സരത്തിലുടനീളം ഇരു ടീമുകളും പല്ലും നഖവും പൊരുതി, 95-ാം മിനിറ്റിൽ ഇഞ്ചുറി ടൈമിൽ ജോർജ് പെരേര ഡയസ് നേടിയ ഗോളിൽ ബെംഗളൂരു അവസാന നാലിലെ സ്ഥാനം ഉറപ്പിച്ചു.
കളി ഷൂട്ടൗട്ടിലേക്ക് പോകുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമിൽ ഡയസ് സ്കോർ ചെയ്തത്.ഫെനായ് ലാൽറെംതുവാംഗ എടുത്ത കോർണർകിക്കിൽനിന്നാണ് ഗോളിന്റെ വരവ്. പന്ത് പകരക്കാരൻ സുനിൽ ഛേത്രി കാൽകൊണ്ട് തട്ടിയിട്ടത് ഡയസിന്റെ മുന്നിലേക്ക്. പന്ത് നിലത്തുകുത്തുന്നതിനു മുൻപുള്ള ഡയസിന്റെ ഫസ്റ്റ്‌ടൈം ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾവല കുലുക്കി.പ്പ് ഘട്ടത്തിൽ 16 ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സിനെയല്ല ക്വാർട്ടർഫൈനലിൽ കണ്ടത്. ഗോൾമണമുള്ള മുന്നേറ്റങ്ങൾപോലും ടീമിൽനിന്ന് അകന്നുനിന്നു.
മുന്നേറ്റത്തിൽ നോഹ് സദോയ് പൊരുതികളിച്ചെങ്കിലും ക്വാമിപെപ്ര മങ്ങിയത് ടീമിന് തിരിച്ചടിയായി. ഇതിന് മുമ്പ് മോഹൻ ബഗാൻ പഞ്ചാബ് എഫ്‌സിയെ സഡൻ ഡെറ്റിൽ 6-5ന് തോൽപ്പിച്ച് സെമിഫൈനൽ ഉറപ്പിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോങ് ലജോംഗുമാണ് ക്വാർട്ടർ ഫൈനലിലെ വിജയത്തിന് ശേഷം സെമിയിലേക്ക് യോഗ്യത നേടിയ മറ്റ് ടീമുകൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ആർമി ഫുട്ബോൾ ടീമിനെ 2-0 ന് പരാജയപ്പെടുത്തിയപ്പോൾ ഷില്ലോംഗ് ലജോംഗ് രണ്ടാം ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ചു.
സെമിഫൈനൽ ലൈനപ്പ് ഇപ്പോൾ പുറത്തായി. കൊൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് മാറ്റുന്ന ആദ്യ സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോങ് ലജോംഗിനെ നേരിടും. സെമിഫൈനൽ തീയതിയും ഓഗസ്റ്റ് 25-ൽ നിന്ന് ഓഗസ്റ്റ് 26-ലേക്ക് മാറ്റി.ഓഗസ്റ്റ് 27ന് നടക്കുന്ന മറ്റൊരു സെമിയിൽ മോഹൻ ബഗാനെയാണ് ബെംഗളൂരു നേരിടുക