അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തോൽവിക്ക് കാരണമായെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് | Arsenal 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0 ന് തോറ്റ ആഴ്സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.ടോമാസ് സൂസെക്ക്, ഡിഫൻഡർ കോൺസ്റ്റാന്റിനോസ് മാവ്‌പാനോസ് എന്നിവരാണ് വെസ്റ്റ് ഹാമിന്റെ ഗോളുകൾ നേടിയത്.

ഇഞ്ചുറി ടൈമിൽ മുൻ വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡെക്ലാൻ റൈസിന്റെ ഫൗളിനെ തുടർന്ന് ലഭ്സിഹ പെനാൽറ്റി വെസ്റ്റ് ഹാം നഷ്ടപ്പെടുത്തുകയും ചെയ്തു.സെയ്ദ് ബെൻറഹ്മ പെനാൽറ്റി രക്ഷപ്പെടുത്തി. ആഴ്‌സണലിന് ഇരട്ടിയിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.“ഇത് ഞങ്ങൾക്ക് വളരെ നിരാശാജനകമായ രാത്രിയാണ്,നമുക്ക് പന്ത് വലയിലാക്കുകയും മത്സരം വിജയിക്കുകയും വേണം” ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഈ വിജയം വെസ്റ്റ് ഹാമിനെ 33 പോയിന്റുമായി ആറാം സ്ഥാനത്തെത്തിച്ചു.40 പോയിന്റുമായി ലിവർപൂളിന് രണ്ടു പോയിന്റ് പിന്നിലാണ് ആഴ്‌സണൽ.

സ്‌കോറിംഗിനുള്ള അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് പറഞ്ഞു.വെസ്റ്റ്ഹാമിനെ അപേക്ഷിച്ച് ഇരട്ടിയിലധികം അവസരങ്ങൾ ലഭിച്ചിട്ടും എമിറേറ്റ്സിൽ തോൽക്കാനായിരുന്നു ആഴ്സണലിന്റെ വിധി.ബുക്കായോ സാക്ക, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ അവസരങ്ങൾ നഷ്‌ടപ്പെടുത്തി.“ഗെയിം ജയിക്കുന്നതിന് ആവശ്യമായ ഗോളുകൾ നേടുന്നതിന് ഞങ്ങൾ ആവശ്യത്തിലധികം സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു, പക്ഷെ ഒന്ന് പോലും ഞങ്ങൾക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല” ഒഡെഗാർഡ് പറഞ്ഞു.

“ഞങ്ങൾ അതിൽ നിന്ന് പഠിക്കുകയും ഗോളുകൾക്ക് മുന്നിൽ കൂടുതൽ മൂർച്ചയുള്ളവരും മികച്ചവരുമാകുമെന്ന് ഉറപ്പാക്കുകയും വേണം. ഞങ്ങൾ വഴങ്ങിയ ഗോളുകൾ വളരെ എളുപ്പമായിരുന്നു, അതിനാൽ തീർച്ചയായും ഗോളുകൾക്ക് മുന്നിൽ, ബോക്സുകൾക്കുള്ളിൽ, അവിടെയാണ് ഗെയിമുകൾ തീരുമാനിക്കുന്നത്” ക്യാപ്റ്റൻ പറഞ്ഞു.”ഞങ്ങൾ ഇന്ന് വേണ്ടത്ര മികച്ചവരല്ലായിരുന്നു … ഈ വർഷത്തെ അവസാന ഹോം ഗെയിമായിരുന്നു, അതിനാൽ സ്റ്റൈലിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല” ഒഡേഗാർഡ് പറഞ്ഞു.