അർജന്റീനയുടെ കോപ്പ വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ ആക്ഷേപം | Argentina
കോപ്പ അമേരിക്ക കിരീട നേട്ടത്തിന്റെ ആഘോഷത്തിൽ എംബാപ്പക്കും ഫ്രാൻസിനും എതിരെ വംശീയ വെറി ഉയർത്തികൊണ്ടുള്ള വിവേചന ഗാനവുമായി അർജന്റീന താരങ്ങൾ. ഫ്രഞ്ച് ടീമിലെ കളിക്കാർക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ്റെ പത്രക്കുറിപ്പ്.
കോപ്പ അമേരിക്കയിലെ വിജയത്തിന് ശേഷം അർജൻ്റീനയുടെ കളിക്കാരും അനുയായികളും പാടിയ ഒരു ഗാനത്തിൻ്റെ ഭാഗം ഫ്രഞ്ച് ടീമിലെ കളിക്കാർക്ക് എതിരെ നടത്തിയ അസ്വീകാര്യമായ വംശീയവും വിവേചനപരവുമായ പരാമർശങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഫിലിപ്പ് ഡയല്ലോ ശക്തമായി അപലപിച്ചു. എൻസോ ഫെർണാണ്ടസാണ് ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ് പാടിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇത് വ്യക്തമാവുകയായിരുന്നു. ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന ചാന്റാണ് എൻസോ പാടിയിട്ടുള്ളത്.എൻസോയുടെ ചെൽസിയിലെ സഹതാരങ്ങളും ഫ്രഞ്ച് താരങ്ങളും ഒക്കെ അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു.
Enzo Fernández on Instagram in response to a viral video of him and other Argentina players singing about French players with African heritage. pic.twitter.com/LsYyxqoFnP
— ESPN FC (@ESPNFC) July 16, 2024
സോഷ്യൽമീഡിയകളിൽ പരക്കുന്നഒരു വീഡിയോ സ്പോർട്സിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും മൂല്യങ്ങൾക്ക് വിരുദ്ധമായ ഈ ഞെട്ടിക്കുന്ന പരാമർശങ്ങളുടെ ഗൗരവം മുന്നിൽ കണ്ടുകൊണ്ട്, ഫ്രഞ്ച് ഫുട്ബോൾ പ്രസിഡൻ്റ് അർജൻ്റീന ഫുട്ബോൾ ഫെഡറേഷനോട് മറുപടി നൽകാനും,വംശീയവും വിവേചനപരവുമായഅധിക്ഷേപ പരാമർശങ്ങൾക്ക് ഫിഫക്ക്കേസ് ഫയൽ ചെയ്യാനും തീരുമാനിച്ചു.
അതിനിടയിൽ അര്ജന്റീന താരം എൻസോ ഫെർണാണ്ടസ് തൻ്റെ ഖേദം പ്രകടിപ്പിച്ചു. “ചെയ്തത് വളരെ വലിയ തെറ്റാണ്.അത്രയും മോശമായ വാക്കുകളാണ് ഞാൻ ഉപയോഗിച്ചത്.അതെല്ലാം ഞങ്ങളുടെ കോപ്പ അമേരിക്ക ആഘോഷങ്ങളുടെ ആവേശത്തിൽ സംഭവിച്ചു പോയതാണ്. എല്ലാ വിവേചനത്തിനെതിരെയുമാണ് ഞാൻ നിലകൊള്ളുന്നത്. ആ വീഡിയോ എന്റെ സ്വഭാവത്തെയോ വിശ്വാസങ്ങളേയോ പ്രതിഫലിക്കുന്നതല്ല. തീർച്ചയായും ഞാൻ ക്ഷമ ചോദിക്കുന്നു.”