ഞങ്ങളുടെ കൂടെ ദൈവം ഉണ്ടായിരുന്നു; ലോകകപ്പ് ഫൈനലിലെ നെഞ്ചിടിപ്പിക്കുന്ന നിമിഷത്തെ പറ്റി ഡി മരിയ

ഖത്തർ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് താരം മൂവാനിയുടെ ഒരു കിടിലൻ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ട നിമിഷം ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല. പ്രത്യേകിച്ച് അർജന്റീന ആരാധകർ.

ആ ഷോട്ട് എമിലിയാനോയ്ക്ക് തടുത്തിടാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അർജന്റീനക്കാരുടെ കൈയ്യിൽ ഇന്ന് കനകക്കിരീടം ഉണ്ടാവില്ലായിരുന്നു. അതിനാൽ മാർട്ടിനസിന്റെ ആ സേവ് അർജന്റീന ആരാധകർ എന്ന് ഓർത്തിരിക്കും.ഇപ്പോഴിതാ ആ നിമിഷത്തെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ്. അർജന്റീനയുടെ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ.

ആ നിമിഷം വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ നിമിഷത്തിന്റെ ചിത്രങ്ങൾ പോലും. ആ ഷോട്ട് എമിലിയാനോ എങ്ങനെയാണ് തടുത്തിട്ടത് എന്നെനിക്കറിയില്ല. ആ ദിവസം ദൈവം ഞങ്ങളുടെ പക്ഷത്തായിരുന്നു. അത് ഞങ്ങളുടെ നിമിഷമായിരുന്നു എന്നാണ് ഡി മരിയ ഈ നിമിഷത്തെ പറ്റി പ്രതികരിക്കുന്നത്. ഡി മരിയ പറഞ്ഞത് പോലെ ആ ഷോട്ടിൽ നിന്നും എമിലിയാനോ എങ്ങനെയാണ് അർജന്റീനയെ രക്ഷിച്ചത് എന്നത് ഇപ്പോഴും അർജന്റീനക്കാർക്കറിയാത്ത ഒരു പ്രതിഭാസമാണ്.