
‘ലിറ്റിൽ മൊസാർട്ട്’ : ചെക്ക് മിഡ്ഫീൽഡിലെ പടക്കുതിരയായ തോമസ് റോസിക്കി | Tomas Rosicky
‘ലിറ്റിൽ മൊസാർട്ട്’ എന്നറിയപ്പെടുന്ന തോമസ് റോസിക്കി ചെക്ക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഉൾപ്പെടുന്നത്. ഇതിഹാസ താരം പാവൽ നെഡ്വേദിന്റെ പിൻഗാമിയാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.കൗമാരപ്രായത്തിൽ സ്പാർട്ട പ്രാഗ് ഫസ്റ്റ് ടീമിൽ ഇടം നേടിയ റോസിക്കി 1999 ലും 2000 ത്തിലും തുടർച്ചയായി ലീഗ് കിരീടങ്ങൾ നേടുന്നതിൽ പങ്കുവഹിച്ചു .
അദ്ദേഹത്തിന്റെ കഴിവുകൾ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ശ്രദ്ധിക്കാൻ തുടങ്ങി.റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ സീസണിൽ തന്റെ ആദ്യ സീനിയർ ക്യാപ്പുകൾ നേടി.2001-ൽ ബൊറൂസിയ ഡോർട്ട്മുണ്ട് 25 മില്യൺ മുടക്കി അദ്ദേഹത്തെ സ്വന്തമാക്കി. ബുണ്ടസ്ലിഗ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി മാറി.
Happy birthday, Tomas 🥳
— Arsenal (@Arsenal) October 4, 2024
A great excuse to show this stunner from Rosicky 🚀 pic.twitter.com/Ti7vnTe6X8
മത്തിയാസ് സാമറിന്‍ കീഴിൽ തന്റെ ആദ്യ മുഴുവൻ സീസണിൽ തിളങ്ങാൻ കഴിഞ്ഞു, ബുണ്ടസ്ലിഗ കിരീടം നേടുകയും യുവേഫ കപ്പിന്റെ ഫൈനലിലെത്തുകയും ചെയ്തു. ആറ് ഗോളുകളും 18 അസിസ്റ്റുകളും സംഭാവന ചെയ്തുകൊണ്ട് റോസിക്കി ഡോർട്ട്മുണ്ടിന്റെ വിജയത്തിൽ ഒരു പ്രധാന കളിക്കാരനായിരുന്നു.തുടർന്നുള്ള രണ്ട് സീസണുകൾ ബുദ്ധിമുട്ടുള്ളതായിരുന്നു, റോസിക്കിക്ക് പരിക്കുകൾ പിടിപെട്ടു തുടങ്ങി. ബൊറൂസിയക്കായി 149 മത്സരങ്ങള്‍ കളിച്ച റോസിക്കി 20 ഗോളുകളും നേടി.
2006 ലോകകപ്പിന് മുമ്പ് ആഴ്സണൽ വെംഗർ അദ്ദേഹത്തെ ആഴ്സണലിലേക്ക് കൊണ്ടുവന്നപ്പോൾ, “യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബിൽ” ചേരുകയാണെന്ന് റോസിക്കി പറഞ്ഞു.ഇംഗ്ലണ്ടിലെ തന്റെ അരങ്ങേറ്റ സീസണിൽ ആറ് ഗോളുകളും നാല് അസിസ്റ്റുകളും റോസിക്കി സംഭാവന ചെയ്തതിനാൽ ആഴ്സണൽ നാലാം സ്ഥാനവും ഒരു ലീഗ് കപ്പ് ഫൈനലും നേടി.2006 മുതൽ 2016 വരെ ആഴ്സണലിനായി കളിച്ച റോസിക്കി, 247 മത്സരങ്ങളിൽ കളിക്കുകയും ആരാധകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു.ആഴ്ണലിനൊപ്പം രണ്ട് എഫ്.എ കപ്പ് കിരീട നേട്ടങ്ങളിലും ഒരു കമ്മ്യൂണിറ്റി ഷീല്‍ഡ് നേട്ടത്തിലും റോസിക്കി പങ്കാളിയായി.

ഒരു ദശാബ്ദക്കാലം റോസിക്കി ചെക്ക് റിപ്പബ്ലിക് ദേശീയ ടീമിനെ നയിച്ചു, 105 മത്സരങ്ങൾ നേടുകയും 23 ഗോളുകൾ നേടുകയും ചെയ്തു.2006 ഫിഫ ലോകകപ്പിൽ യുഎസ്എയ്ക്കെതിരെ റോസിക്കി നേടിയ 30 വാര അകലെ നിന്നുള്ള ഗോൾ ആരും മറന്നുണ്ടാവില്ല. എന്നാൽ പരിക്കുകൾ എന്നും റോസിക്കി കരിയറിലെ ഒരു വില്ലനായി മാറി. അത്കൊണ്ട് തന്നെ ഏറ്റവും നിർഭാഗ്യവാനുമായ ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.