ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി ബ്രസീൽ | Brazil

ബൊളീവിയയോട് തോറ്റതിന് ശേഷം ബ്രസീൽ സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.കോൺമെബോൾ യോഗ്യത ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം ബ്രസീൽ രേഖപ്പെടുത്തി.

യോഗ്യതാ ഫോർമാറ്റിൽ ഏറ്റവും കുറച്ച് വിജയങ്ങളും ഏറ്റവും കൂടുതൽ തോൽവികളും രേഖപ്പെടുത്തി.1996 ൽ നിലവിലെ ഫോർമാറ്റ് അവതരിപ്പിച്ചതിനുശേഷം ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ആദ്യമായാണ് ബ്രസീൽ അഞ്ചാം സ്ഥാനത്ത് എത്തുന്നത്.ആകെ 28 പോയിന്റുകൾ മാത്രമാണ് അവർ നേടിയത്. 1996 മുതൽ, ബ്രസീൽ മുമ്പ് ഒരിക്കലും 30 പോയിന്റിൽ താഴെ മാത്രം നേടി ഒരു യോഗ്യതാ മത്സരം പൂർത്തിയാക്കിയിട്ടില്ല.

18 യോഗ്യതാ മത്സരങ്ങളിൽ അവരുടെ യോഗ്യതാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിജയങ്ങളും ഏറ്റവും കൂടുതൽ തോൽവികളും (6) ഉണ്ടായിരുന്നു.സ്വന്തം നാട്ടിൽ അർജന്റീനയോട് 4-1 ന് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.എൽ ആൾട്ടോയിൽ ബൊളീവിയയോട് 1-0 ന് തോറ്റതോടെ ബ്രസീൽ തങ്ങളുടെ കാമ്പെയ്‌ൻ അവസാനിപ്പിച്ചു.

2022 ലോകകപ്പിനും യോഗ്യതാ മത്സരങ്ങളുടെ അവസാനത്തിനും ഇടയിൽ ഫെർണാണ്ടോ ഡിനിസ്, റാമോൺ മെനെസസ്, ഡോറിവൽ ജൂനിയർ, കാർലോ ആൻസെലോട്ടി എന്നിവരുൾപ്പെടെ നാല് വ്യത്യസ്ത പരിശീലകരെയാണ് ബ്രസീൽ പരീക്ഷിച്ചത്.

മോശം പ്രകടനം കാഴ്ചവെച്ചിട്ടും, 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ ബ്രസീലിന് ഇപ്പോഴും കഴിഞ്ഞു. കാരണം 2026 വേൾഡ് കപ്പിൽ CONMEBOL-ന് ഇപ്പോൾ ആറ് നേരിട്ടുള്ള യോഗ്യതാ സ്ഥാനങ്ങളും ഒരു അധിക പ്ലേഓഫ് സ്ഥാനവുമുണ്ട്, ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് യോഗ്യത നേടുന്നത് എളുപ്പമാക്കി.