ഇരട്ട ഗോളുകളും അസിസ്റ്റുമായി മിന്നി തിളങ്ങി ലയണൽ മെസ്സി . ഇന്റർ മയമിക്ക്‌ തകർപ്പൻ ജയം | Lionel Messi

ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഇന്റർ മയാമി സിഎഫ് മോൺട്രിയലിനെതിരെ 4-1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കി.ഒരു മാസത്തിന് ശേഷം മേജർ ലീഗ് സോക്കർ (MLS) മത്സരങ്ങൾ കളിക്കുന്ന മിയാമി, ലീഗിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചു.മോൺട്രിയലിന് രണ്ടാം മിനിറ്റിൽ ഒവുസു 1-0 ലീഡ് നൽകി.

33 ആം മിനുട്ടിൽ ഇന്റർ മയാമി സമനില ഗോൾ നേടി. മെസ്സിയുടെ പാസിൽ നിന്നും അലൻഡെയാണ് ഗോൾ പിറന്നത്.40-ാം മിനിറ്റിൽ മെസ്സി മിയാമിയെ 2-1 ന് മുന്നിലെത്തിച്ചു.60-ാം മിനിറ്റിൽ സെഗോവിയ ഇന്റർ മയമിയുടെ മൂന്നാം ഗോൾ നേടി.രണ്ട് മിനിറ്റിനുശേഷം മെസ്സി മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ നേടി.ഏകദേശം കോർട്ടിന്റെ മധ്യഭാ​ഗത്ത് നിന്നായി ലൂയിസ് സുവാരസിൽ നിന്നും പാസ് സ്വീകരിച്ച മെസ്സി പിന്നീട് ഒറ്റയ്ക്കാണ് പന്തുമായി മുന്നേറിയത്.

ഏഴോളം പ്രതിരോധ താരങ്ങൾ തടയാൻ ശ്രമിച്ചിട്ടും മെസ്സി മോൺട്രിയൽ ബോക്സിനുള്ളിലെത്തുകയും വലകുലുക്കുകയും ചെയ്തു. നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മെസിയും സംഘവും. 17 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 32 പോയിന്റാണ് ഇന്റർ മയാമിക്കുള്ളത്.

ഇതോടെ 2012ന് ശേഷം മേജർ ലീഗ് സോക്കറിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ രണ്ടിലധികം ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു. ഇതിനു മുമ്പ് ഇത്തരത്തിൽ തുടർച്ചയായി ഗോൾ സ്കോറിങ് നടത്തിയത് മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി ആയിരുന്നു.