
ഈസ്റ്റ് ബംഗാളിനെതിരെ നേടിയ തകർപ്പൻ ഗോളിന് ശേഷമുള്ള ആഘോഷത്തെക്കുറിച്ച് സൂപ്പർ താരം നോഹ സദൗയി | Kerala Blasters
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 16-ാം റൗണ്ട് മത്സരത്തിൽ നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ 2-0 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
പുതിയ മുഖ്യ പരിശീലകനായ ഡേവിഡ് കാറ്റലയുടെ അരങ്ങേറ്റ മത്സരത്തിൽ, ജീസസ് ജിമെനെസിന്റെ ആദ്യ പകുതിയിലെ സ്ട്രൈക്കും നോഹ സദൗയിയുടെ മനോഹരമായ രണ്ടാം പകുതിയിലെ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് വിജയം ഉറപ്പാക്കിയത്.ഏപ്രിൽ 26ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ ഗോളിന് വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും അത്യുജ്വലമായ രണ്ടാം ഗോൾ നേടുകയും ചെയ്ത മൊറോക്കൻ വിങ്ങർ നോവ സദൗയിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
Noah Sadaoui (about his celebration) 🗣️“There is negativity arround me, just wanted to show that I'm Kerala Blasters player & will give everything on the pitch.” @RevSportzGlobal #KBFC pic.twitter.com/bokiomyNpv
— KBFC XTRA (@kbfcxtra) April 20, 2025
സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ് ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. മത്സരത്തിന് ശേഷം സൂപ്പർ താരം നോഹ സദൗയി വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.”ഇന്ന് ഞങ്ങൾ ടീം വർക്ക് കാണിച്ചു, ആദ്യമായി എല്ലാവരും പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതായും മൊത്തത്തിൽ മികച്ച മാനസികാവസ്ഥയിലാണെന്നും എനിക്ക് തോന്നി” നോഹ പറഞ്ഞു. തനറെ ഗോൾ ആഘോഷത്തെക്കുറിച്ചും നോഹ സംസാരിച്ചു.
“എനിക്ക് ചുറ്റും നെഗറ്റിവിറ്റിയുണ്ട് , ഞാൻ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണെന്നും പിച്ചിൽ എല്ലാം നൽകുമെന്നും കാണിക്കാൻ വേണ്ടിയായിരുന്നു അത്” നോഹ കൂട്ടിച്ചേർത്തു. മത്സരത്തിന്റെ 64-ാം മിനിറ്റിൽ വലത് വിങ്ങിൽ ലഭിച്ച പന്തെടുത്ത ഉള്ളിലേക്ക് കട്ട് ചെയ്ത കയറിയ മൊറോക്കൻ വിങ്ങർ, വീക്ക് ഫൂട്ടിൽ തൊടുത്ത വെടിച്ചില്ലു കണക്കെയുള്ള ഷോട്ട് ഈസ്റ്റ് ബംഗാൾ വലയിൽ കയറി.
🎥 | WATCH : Noah Sadaoui with an ABSOLUTE BANGER! 🚀 #90ndstoppage pic.twitter.com/yGhSF9hoiG
— 90ndstoppage (@90ndstoppage) April 20, 2025
“മോഹൻ ബഗാനെതിരെ കളിക്കുന്നത് ബുദ്ധിമുട്ടായിരിക്കും, ബെഞ്ചിലുള്ള അവരുടെ കളിക്കാർക്ക് ഏത് ടീമിലും കളിക്കാൻ കഴിയും, നമ്മൾ എളിമയോടെ തുടരുകയും മത്സരത്തിനായി തയ്യാറെടുക്കുകയും വേണം” സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിനെക്കുറിച്ച് നോഹ പറഞ്ഞു.