നോഹയുടെയും ജിമിനസിന്റെയും ഗോളിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

സൂപ്പർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ജീസസ് ജിമിനസും രണ്ടാം പകുതിയിൽ നോഹയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ഏപ്രിൽ 26ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചു വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ നോഹയുടെ പാസിൽ നിന്നും ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ജിമെനെസിന് അത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. അതിനു ശേഷം വീണ്ടു മികച്ച ഗോൾ അവസരം ജിമെനെസിന് ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും മികച്ച മുന്നേറ്റങ്ങൾ ഉണ്ടായി. 34 ആം മിനുട്ടിൽ ജിമെനെസ് വീണ്ടും ഒരു വലിയ പിഴവ് വരുത്തി ,നോഹ ഒരു ഇഞ്ച് പെർഫെക്റ്റ് കട്ട് ബാക്ക് നൽകി, പക്ഷേ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഒരിക്കൽ കൂടി ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിന്റെ 40 ആം മിനുട്ടിൽ നോഹ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി നേടികൊടുത്തു.ജിമെനെസിന്റെ ഷോട്ട് ഗിൽ രക്ഷപ്പെടുത്തി, പക്ഷേ ഈസ്റ്റ് ബംഗാൾ ഗോളി നേരത്തെ തന്നെ തന്റെ ലൈനിന് പുറത്തേക്ക് പോയതിനാൽ അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചു.ജിമെനെസ് ഒടുവിൽ തന്റെ ഗോൾ നേടി.

രണ്ടാം ശ്രമത്തിൽ സ്പാനിഷ് സ്‌ട്രൈക്കർ ഗോൾ കണ്ടെത്തി. പിന്നാലെ മൂന്ന് കെബിഎഫ്‌സി പ്രതിരോധക്കാരെ മറികടന്ന് ഈസ്റ്റ് ബംഗാൾ താരം വിഷ്ണു എടുത്ത് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 56 ആം മിനുട്ടിൽ ജിനെമെസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 64 ആം മിനുട്ടിൽ നോഹയുടെ മികച്ചൊരു ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി.വലതുവശത്തുള്ള രണ്ട് ഈസ്റ്റ് ബംഗാൾ പ്രതിരോധക്കാരെ മറികടന്ന് നോഹ എടുത്ത ഷോട്ട് ഗില്ലിനെ മറികടന്ന് വലയിലെത്തി. അവസാന മിനിറ്റുകളിൽ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം കാണാൻ സാധിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.