‘തോൽവിക്കിടയിലെ ആശ്വാസം’ : 2019 ന് ശേഷം അർജന്റീനക്കെതിരെ ഗോൾ നേടി ബ്രസീൽ | Brazil

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന. മെസിയില്ലാതെ ഇറങ്ങിയ അർജന്റീന 4-1ന് ആണ് ജയം ആഘോഷിച്ചത്. 1964 ന് ശേഷം, അതായത് 61 വര്‍ഷത്തിനുശേഷമാണ് അര്‍ജന്റീനയോട് ഇത്ര വലിയൊരു തോല്‍വി ബ്രസീല്‍ വഴങ്ങുന്നത്.11 വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ 7-1 തോല്‍വിക്ക് ശേഷം ബ്രസീൽ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന തോൽവി കൂടിയാണിത്.ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രസീൽ 4 ഗോളുകൾ വഴങ്ങി.

പരിക്കേറ്റ ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനസും ഇല്ലാതെ തന്നെ ബ്രസീലിനെതിരെ നേടിയ വന്‍ വിജയം, അര്‍ജന്റീനയുടെ പ്രഭാവം ഇനിയും ഏറെ കാലം തുടരുമെന്നതിന്റെ സൂചനയാണ്. വരാനിരിക്കുന്ന ലോകകപ്പും സ്വന്തമാക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് ഈ മല്‍സരത്തിലൂടെ അര്‍ജന്റീന നല്‍കിയിരിക്കുന്നത്.കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ടു തവണ ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ച് അര്‍ജന്റീന മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടുത്ത ഗോൾ നേടി . ഇതിനിടെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചത്. വിജയത്തോടെ അര്ജന്റീന ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു.

വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബ്രസീലിന് ആശ്വാസം നൽകുന്ന ഒരു കാര്യം ഇന്നത്തെ മത്സരത്തിൽ ഉണ്ടായി. 2019 ന് ശേഷം ആദ്യമായി ബ്രസീലിന് അര്ജന്റീനക്കെതിരെ ഗോൾ നേടാൻ സാധിച്ചു.2019 ലെ കോപ്പ അമേരിക്ക സെമിഫൈനലിൽ 2-0 ന് വിജയിച്ചതിനു ശേഷം അര്ജന്റീനക്കെതിരെ ഒരു മത്സരത്തിൽ പോലും ജയിക്കികൻ ബ്രസീലിനു സാധിച്ചിട്ടില്ല.ഇക്കാലയളവിൽ അഞ്ചു മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെടുകയും ഒന്ന് സമനിലയാവുകയും ചെയ്തു. 2009-ൽ സാന്താ ഫെയിൽ 3-1 എന്ന സ്കോറിന് വിജയത്തിന് ശേഷം അർജന്റീനക്കെതിരെ അവരുടെ മണ്ണിൽ ബ്രസീൽ ഒരു മത്സരം പോലും ജയിച്ചിട്ടില്ല.

2019 കോപ്പ അമേരിക്ക സെമിയിലാണ് ബ്രസീൽ അവസാനമായി അര്ജന്റീനക്കെതിരെ ഗോൾ നേടിയത്. അതിനു ശേഷം ഇന്നത്തെ മത്സരത്തിന്റെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഗോൾ കണ്ടെത്തുന്നത്. 2019 ൽ ൽ നടന്ന മത്സരത്തിൽ അര്ജന്റീന ഒരു ഗോളിന് ജയിച്ചു. 2021 ൽനടന്ന രണ്ടു മത്സരങ്ങളിൽ ഒന്നിൽ അര്ജന്റീന ഒരു ഗോളിന് വിജയിച്ചപ്പോൾ മറ്റൊരു മത്സരം ഗോൾരഹിത സമനിലയായി. 2023 ൽ വീണ്ടും അര്ജന്റീന ഒരു ഗോളിന് ജയിച്ചു.ബ്രസീലിനെതിരായ ജയത്തോടെ, തെക്കേ അമേരിക്കന്‍ യോഗ്യതാ ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 31 പോയിന്റോടെ അര്‍ജന്റീന അടുത്ത ലോകകപ്പിനുള്ള ബെര്‍ത്ത് സ്വന്തമാക്കി. അതേസമയം, 14 മത്സരങ്ങളില്‍നിന്ന് 21 പോയിന്റോടെ നാലാമതാണ് ബ്രസീല്‍.