
പെനാൽറ്റി രക്ഷപെടുത്തി നോറ , അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദെരാബാദിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. വിദേശ താരം ഡുസാൻ ലഗേറ്റർ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. മലയാളി താരം സൗരവ് ഹൈദരാബാദിന്റെ സമനില ഗോൾ നേടി.
2024-25 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം ഹൈദരാബാദ് എഫ്‌സി താരങ്ങളുടെ ആധിപത്യത്തോടെയാണ് ആരംഭിച്ചത്. പക്ഷെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.ഡുസാൻ ലഗേറ്റർ ഹെഡറിലൂടെ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലഗോറ്ററിന്റെ സൂപ്പർ ഫിനിഷ്.

ഹൈദരാബാദിന്റെ ഭാഗത്ത് നിന്നും സമനിലക്കായുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും ഒന്നും ലക്ഷയത്തിലെത്തിയില്ല. ആയുഷ് അധികാരി ബോക്സിന് പുറത്ത് നിന്ന് എടുക്കാത്ത ഷോട്ട് ബ്ലോക്ക് ചെയ്തു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ ഹൈദരാബാദ് സമനില ഗോൾ നേടി. മലയാളി താരം സൗരവ് കെ ബൈസിക്കിൾ കിക്കിൽ നിന്നുമാണ് സമനില ഗോൾ നേടിയത്. ആദ്യ പകുതിയിൽ ലീഡുയർത്താൻ ബ്ലാസ്റ്റേഴ്‌സിന് അവസരങ്ങൾ ലഭിച്ചിരുന്നു.
TAKE A BOW #SouravK! 🙇
— Indian Super League (@IndSuperLeague) March 12, 2025
Tune in to #StarSports3 and #AsianetPlus to watch #HFCKBFC or stream it only on @JioHotstar: https://t.co/2T6c4jwVna#ISL #LetsFootball #HyderabadFC | @HydFCOfficial pic.twitter.com/bEkg3uxFmK
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി രണ്ട് പകരക്കാരെ ഇറക്കി – ക്വാമെ പെപ്രയ്ക്ക് പകരം നോഹ സദൗയിയും മുഹമ്മദ് ഐമന് പകരം റെന്ത്‌ലെയ് ലാൽത്തൻമാവിയയും ഇറങ്ങി. 51 ആം മിനുട്ടിൽ ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും എടുത്ത കിക്ക് ബ്ലാസ്റ്റേഴ്‌സ് കീപ്പർ നോറ രക്ഷപെടുത്തി.67 ആം മിനുട്ടിൽ ലീഡ് നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു, എന്നാൽ അഡ്രിയാൻ ലൂണയുടെ ഷോട്ട് പുറത്തേക്ക് പോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം പിറന്നില്ല.