
‘ഫുട്ബോളിൽ എന്തും സാധ്യമാണ്’ : കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തിരിച്ചുവരവ് തള്ളിക്കളയാൻ ആവില്ലെന്ന് ഇവാൻ വുക്കോമനോവിച്ച് | Kerala Blasters
കേരളം ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല.
2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് പാതിവഴിയിൽ വെച്ച് പരിശീലകനെ പുറത്താക്കേണ്ടി വരികയും ചെയ്തു. ആ സമയത്ത് ഇവാനെ തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യം പല ബ്ലാസ്റ്റേഴ്സ് ആരാധകരും ഉന്നയിച്ചിരുന്നു. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള സാധ്യതയെ തള്ളിക്കളയാൻ ആവില്ലെന്ന് ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.
Question: Can we expect you again in Kerala Blasters ?
— KBFC XTRA (@kbfcxtra) February 27, 2025
Ivan Vukomanović 🗣️“You never know, in football anything is possible, there are many possibilities in football so you never know. I think that we should let them finish the season, then later we will see.” [MEDIA ONE] #KBFC pic.twitter.com/7fnoNkzP1j
കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ ഫുട്ബോളിൽ എന്തും സാധ്യമാണെന്നാണ് ഇവാൻ വുകൊമാനോവിച്ച് പറഞ്ഞത്. കായികരംഗത്ത് നിരവധി സാധ്യതകളുണ്ടെന്ന് അദ്ദേഹം പ്റഞ്ഞു, അടുത്തതായി എന്ത് സംഭവിക്കുമെന്ന് ചർച്ച ചെയ്യുന്നതിന് മുമ്പ് സീസൺ അവസാനിക്കുന്നതുവരെ കാത്തിരിക്കാൻ നിർദ്ദേശിച്ചു.
“നിങ്ങൾക്ക് ഒരിക്കലും അറിയില്ല, ഫുട്ബോളിൽ എന്തും സാധ്യമാണ്, ഫുട്ബോളിൽ നിരവധി സാധ്യതകളുണ്ട്, അതിനാൽ നിങ്ങൾക്ക് ഒരിക്കലും അറിയില്ല. സീസൺ പൂർത്തിയാക്കാൻ അവരെ അനുവദിക്കണമെന്ന് ഞാൻ കരുതുന്നു, പിന്നീട് നമുക്ക് കാണാം.” ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു.