ഇവാൻ വുക്കമനോവിക് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി മടങ്ങിയെത്തുമോ? | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് പാതിവഴിയിൽ നിൽക്കെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.പരിശീലകനെയും പുറത്താക്കി മുന്നില്‍ ഇനിയെന്ത് എന്നറിയാതെ നില്‍ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാറെയെ പുറത്താക്കിയിരുന്നു.
സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ജയം മാത്രമുള്ള ടീം പത്താം സ്ഥാനത്താണ്. ഇത്തവണ തോറ്റത് ഏഴു മത്സരങ്ങള്‍. 19 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 24 എണ്ണം. 10 സീസണുകള്‍ പിന്നിടുന്ന ലീഗില്‍ ഡേവിഡ് ജെയിംസ് മുതല്‍ മിക്കേല്‍ സ്റ്റാറേ വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരായെത്തി മടങ്ങുന്നവരുടെ എണ്ണം പത്തായി. ഇപ്പോഴും ഒരു കിരീടം പോലും നേടാൻ സാധിച്ചില്ല.പുറത്താക്കപ്പെട്ട കോച്ച് മികായേൽ സ്റ്റാറെയ്ക്കു പകരം ഇവാൻ ഇവാൻ വുക്കമനോവിക് മടങ്ങിയെത്തുമോയെന്ന ചോദ്യം ആരാധകർ ചോദിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ മോശം അവസ്ഥയിൽ നിന്ന് കരകയറാൻ മികച്ച ഒരു പരിശീലകനെ തേടിക്കൊണ്ടിരിക്കുകയാണ്.
Once the leader of the ship, still cheering from afar! 💛
— All India Football (@AllIndiaFtbl) December 18, 2024
Ivan Vukomanovic’s love for the Blasters shines through, even when the results don’t. Some bonds are forever 🙌❤️#keralablasters #KBFC #ISL #allindiafootball pic.twitter.com/jgakGDx2Dn
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുക്കമനോവിക്. അദ്ദേഹം ടീമിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, ഇപ്പോൾ ഇവാൻ വുക്കമനോവിക് തന്നെ മറുപടി നൽകിയിരിക്കുകയാണ്. 2021-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയി എത്തിയ ഇവാൻ വുക്കമനോവിക്, മൂന്ന് വർഷത്തെ കരാറിന് ശേഷം പരസ്പര ധാരണയോടെ ടീം വിടുകയായിരുന്നു. അദ്ദേഹത്തിന്റെ പകരമാണ് മൈക്കിൾ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റെടുത്തത്. എന്നാൽ ടീം ലീഗിൽ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ മാനേജ്മെന്റ് സ്റ്റാഹ്രെയെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവാൻ വുക്കമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഭ്യൂഹം പടർന്നത്.
Ivan Vukomanović 🗣️“I'm still catching up on blasters match results over the internet & as a former coach, as a person who loves the club, it is very sad that we have not been able to win this season.” @ManoramaDaily #KBFC pic.twitter.com/ExpB2zbQc2
— KBFC XTRA (@kbfcxtra) December 18, 2024
എന്നാൽ അത് വെറും അഭ്യൂഹം മാത്രമാണ് എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇവാൻ വുക്കമനോവിക്.“അത് വെറും അഭ്യൂഹം മാത്രമാണ്!!” കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ഇവാൻ വുക്കമനോവിക് വ്യക്തമായ മറുപടി നൽകി. അതേസമയം, തനിക്ക് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ഇഷ്ടമാണ് എന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങൾ താൻ പിന്തുടരാറുണ്ട് എന്നും ഇവാൻ വുക്കമനോവിക് തുറന്നു പറഞ്ഞു.
“ഇൻ്റർനെറ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സര ഫലങ്ങൾ ഞാൻ ഇപ്പോഴും മനസ്സിലാക്കുന്നു, ഒരു മുൻ പരിശീലകൻ എന്ന നിലയിൽ, ക്ലബ്ബിനെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, ഈ സീസണിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിൽ വളരെ സങ്കടമുണ്ട്.” ഇതോടെ, ആരായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.