“തോൽവിയിൽ ഞാൻ ശരിക്കും നിരാശനാണ്. ഞങ്ങളുടെ ടീം എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്” : മിക്കേൽ സ്റ്റാറെ | Kerala Blasters
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി നേരിട്ടിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി രണ്ടിനെതിനെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ തിരിച്ചെത്തി സമനില പിടിച്ചിരുന്നു.
എന്നാല്‍ ഛേത്രിയുടെ ബെംഗളൂരു വിജയം പിടിച്ചെടുത്തു.കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനസ് (56), ഫ്രെഡി ലല്ലാവ്മ (67) എന്നിവർ വലകുലുക്കി. ജയത്തോടെ ബ്ലൂസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.ബെംഗളൂരു എഫ്സിക്കെതിരെ 2-4ന് തോറ്റതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹെഡ് കോച്ച് അതൃപ്തി പങ്കിട്ടു.ഈ സീസണിലെ ആറാം തോൽവിക്ക് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹെഡ് കോച്ചിന് കളിയുടെ ഫലത്തിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെ, ഐഎസ്എൽ 2024-25 സീസണിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ 21 ഗോളുകൾ വഴങ്ങി.
“അതെ, അവർ ഞങ്ങളെക്കാൾ കുറച്ചുകൂടി നന്നായി കളിച്ചെന്ന് ഞാൻ കരുതുന്നു. ഒരുപാട് മികച്ചതല്ല, പക്ഷെ അവർ വളരെ കൃത്യത കൂടുതലായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ ഗോൾ. അത് നല്ലൊരു ക്രോസും മികച്ച ഫിനിഷുമായിരുന്നു. ഛേത്രി തീർച്ചയായും ഇന്ന് മികച്ചുനിന്നു. ആ ഗോൾ നൽകിയ സമ്മർദ്ദത്തിലായിരുന്നു ടീമെന്ന് ഞാൻ കരുതുന്നു. ആദ്യ പകുതിയിൽ ഏകദേശം തുല്യമായിരുന്നു കളി. ശേഷം, മധ്യനിരയ്ക്ക് സമീപം ഒരു ഡ്യൂവൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിലൂടെ, അവർ രണ്ടാമത്തെ ഗോൾ നേടി. അതൊരു മികച്ച ഫിനിഷിങ് ആയിരുന്നു.” – മിക്കേൽ സ്റ്റാറെ പറഞ്ഞു.
“എനിക്ക് കളിക്കാരെ ഓർത്ത് അഭിമാനമുണ്ട്. ഇത് ഒരു ഹാർഡ് എവേ ഗെയിമായിരുന്നു,രണ്ടാം പകുതിയിൽ താരങ്ങൾ പ്രതികരിച്ച രീതിൽ എനിക്ക് അഭിമാനമുണ്ട്. ഒട്ടും സമ്മർദ്ദം ഉണ്ടായിരുന്നില്ല, വളരെ ശാന്തമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ച് കളിച്ചുമത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൻ്റെ തുടക്കത്തിൽ സ്റ്റാഹ്രെ പറഞ്ഞു.
This man does not age, he just gets better 🔥🔥🔥
— JioCinema (@JioCinema) December 7, 2024
Sunil Chhetri's hat-trick wins it for #BengaluruFC 🙌#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/fnFZknL7y5
“ഞങ്ങൾ വളരെയധികം എളുപ്പമുള്ളഗോളുകൾ വഴങ്ങുന്നുവെന്ന് സമ്മതിക്കാൻ പ്രയാസമാണ്. ഞങ്ങൾ വളരെ ദുർബലരാണ്, അതാണ് ഞങ്ങളുടെ പ്രശ്നം… ഒന്നുമില്ലായ്മയിൽ നിന്ന് ഞങ്ങൾ വളരെയധികം ഗോളുകൾ വഴങ്ങുന്നു എന്നത് ആശങ്കാജനകമാണ് … വളരെയധികം വ്യക്തിഗത പിശകുകൾവരുത്തുന്നു . ഞങ്ങൾ നാല് ഗോളുകൾ വഴങ്ങിയെങ്കിലും കളിയുടെ യഥാർത്ഥ ചിത്രം അതല്ല”സ്വീഡൻ പരിശീലകൻ പറഞ്ഞു.