’19 മത്സരങ്ങൾ’ : പതിനൊന്നു മാസമായി ഒരു ക്ലീൻഷീറ്റ് പോലുമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ക്വഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ പത്താം സ്ഥനത്തേക്ക് വീണു. രണ്ടിനെതിരെ നാല് ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് രണ്ടു വിജയങ്ങൾ മാത്രമാണ് നേടാൻ സാധിച്ചത്.
രണ്ടു സമനിലയും മൂന്നു തോൽവിയടക്കം 8 പോയിന്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.നവംബർ ഏഴിന് ഹൈദെരാബാദിനെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നവംബർ 24 ന് ചെന്നൈക്കെതിരെയും 28 ന് ഗോവക്കെതിരെയും ബ്ലാസ്റ്റേഴ്സ് ഇറങ്ങും. ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടി പോയിന്റ് ടേബിളിൽ മുകളിലെത്താം എന്ന വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ പ്രധാനം കാരണം. മുന്നേറ്റ നിര ഗോൾ കണ്ടെത്തുന്നുണ്ടെങ്കിൽ ഗോൾ കീപ്പർമാർ വരെ പിഴവുകൾ വരുത്തുന്നത് തോൽവിയിലേക്ക് നയിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന് പതിനൊന്നു മാസമായി ഒരു ക്ലീൻഷീറ്റ് പോലുമില്ല.കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ മൈതാനത്ത് വിജയം നേടിയ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു ക്ലീൻഷീറ്റ് നേടിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആ മത്സരം കഴിഞ്ഞ് പതിനൊന്നു മാസങ്ങൾ പിന്നിട്ടിരിക്കെ മറ്റൊരു ക്ലീൻഷീറ്റ് സ്വന്തമാക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ശേഷം തുടർച്ചയായി 19 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് 11 ഗോളുകളാണ് നേടിയിട്ടുള്ളത്. 14 ഗോളുകൾ വഴങ്ങുകയും ചെയ്തു.
ഈ 11 ഗോളുകളും നേടിയിട്ടുള്ളത് വിദേശ താരങ്ങളാണ് എന്നാണ്. അതായത് ഇന്ത്യൻ താരങ്ങൾക്കാർക്കും തന്നെ ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.മൂന്ന് താരങ്ങൾ ചേർന്നുകൊണ്ടാണ് ഈ 11 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.ജീസസ് ജിമിനസ് 5 ഗോളുകളും നോവ സദോയിയും പെപ്രയും മൂന്നു ഗോളുകൾ നേടി. ഒരു ഇന്ത്യൻ താരത്തിനും ഏഴു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടാൻ സാധിച്ചിട്ടില്ല എന്നത് ആശങ്ക നൽകുന്ന കാര്യമാണ്.