3 പോയിൻ്റുകളും നേടാൻ ടീമിനെ സഹായിക്കുക എന്നതാണ് പ്രധാന കാര്യം : ആദ്യ ഇലവനിൽ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് താരം ക്വാമെ പെപ്ര | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ മുഹമ്മദൻസ് എസ്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്.തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി പിടിച്ചത്.

ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര , ഹെസൂസ് ഹിമെനെ എന്നിവർ ​ഗോളുകൾ നേടി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം തുടരുന്ന കളിക്കാരിൽ ഒരാളാണ് ക്വാമി പെപ്ര .ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും പെപ്ര ഗോൾ ചാർട്ടിൽ ഇടം നേടി. ഇന്നലത്തെ മത്സരത്തിൽ പകരക്കാരനായാണ് ഘാന താരം മൈതാനത്തെത്തിയത്.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ക്വാമി പെപ്ര തന്റെ കരിയറിലെ നാലാമത്തെ ഐഎസ്എൽ ഗോൾ നേടി.നോഹ സദോയ്, ജീസസ് ജിമിനസ് മുന്നേറ്റ കൂട്ടുകെട്ടിൽ പരിശീലകൻ വിശ്വാസം അർപ്പിച്ചത് ക്വാമി പെപ്ര ആദ്യ ഇലവനിൽ കഴിഞ്ഞ മത്സരങ്ങളിൽ സ്ഥാനം നഷ്ടമായിരുന്നു.

സീസണിൽ ആദ്യ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ച പെപ്ര, പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാം പകരക്കാരനായിയാണ് മൈതാനത്ത് എത്തിയത്. ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിച്ച താരം പരിശീലകന്റെ തീരുമാനത്തിൽ പൂർണ്ണ തൃപ്തനാണ് എന്നും പറഞ്ഞു.“നിങ്ങൾ ബെഞ്ചിൽ നിന്നാണോ തുടക്കത്തിലാണോ വന്നതെന്നത് പ്രശ്നമല്ല, 3 പോയിൻ്റുകളും നേടാൻ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം”ക്വാം പെപ്ര പറഞ്ഞു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രക്ക് 10 ഗോൾ സംഭാവനയുണ്ട്.നേരത്തെ ഡ്യുറണ്ട് കപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.പെപ്രയുടെ മിന്നുന്ന ഫോം കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മുതൽക്കൂട്ടവും എന്ന വിശ്വാസത്തിലാണ് ആരാധകർ.