
‘ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ എനിക്ക് ഓപ്ഷൻ ഉണ്ടായിരുന്നു, പക്ഷേ….’ : രാഹുൽ കെപി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസണിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കൊച്ചിയിൽ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ നേടിയത്. വലിയ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്റെ കീഴിൽ ഇറങ്ങുന്നത്.
കഴിഞ്ഞ ആറു സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന മലയാളി താരം രാഹുൽ കെപി പ്രതീക്ഷകൾ പങ്കുവെച്ചു. ഈ സീസണിൽ മറ്റൊരു ക്ലബിലേക്ക് പോവാനുള്ള അവസരം ഉണ്ടായിട്ടും ക്ലബ്ബിനോടുള്ള സ്നേഹം കൊണ്ടാണ് ഇവിടെ തുടർന്നതെന്നും രാഹുൽ പറഞ്ഞു.”ഞാൻ ഇപ്പോൾ മാനസികമായി വളരെ ശക്തനാണ്, ആർക്കും എന്നെ മാനസികമായി വേദനിപ്പിക്കാൻ കഴിയില്ല” എന്നും അദ്ദേഹം പറഞ്ഞു.ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെയും അദ്ദേഹം സംസാരിച്ചു.
Rahul KP
— KBFC XTRA (@kbfcxtra) September 23, 2024“If I wanted to leave the club I could have leaved earlier. I had option to leave club this season but in my mind I wanted to prove here & play well.” @newsmalayalamtv #KBFC pic.twitter.com/l3oCoCjuyF
‘എനിക്ക് ക്ലബ് വിടണമെങ്കിൽ നേരത്തെ പോകാമായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ എനിക്ക് ഓപ്ഷൻ ഉണ്ടായിരുന്നു, പക്ഷേ എൻ്റെ മനസ്സിൽ ഇവിടെ തെളിയിക്കാനും നന്നായി കളിക്കാനും ഞാൻ ആഗ്രഹിച്ചു.ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ക്ലബ്ബാണിത്! കൂടുതൽ എന്ത് പറയാൻ? ക്ലബ്ബിനോട് ഇത്രയും കൂറ് പുലർത്തുന്ന ആരാധകർ വേറെയില്ല. വിമർശിച്ചാലും, അവർ കളി കാണാനും പിന്തുണയ്ക്കാനും മടങ്ങിവരും” രാഹുൽ പറഞ്ഞു.
Rahul KP
— KBFC XTRA (@kbfcxtra) September 23, 2024“We have some of most loyal fans, amount of loyal fans maybe small but for me they are true fans.” @newsmalayalamtv #KBFC pic.twitter.com/PFd937Xouy
“ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തരായ ആരാധകരുണ്ട്, വിശ്വസ്തരായ ആരാധകരുടെ എണ്ണം ചെറുതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവർ യഥാർത്ഥ ആരാധകരാണ്.” അദ്ദേഹം പറഞ്ഞു.