ലൂക്ക മജ്‌സെന്റെ ജഴ്‌സി ഉയര്‍ത്തി ഗോൾ ആഘോഷിച്ച് മലയാളി താരം നിഹാൽ സുധീഷ് | Nihal Sudheesh

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പഞ്ചാബ് എഫ്.സി.പഞ്ചാബിന്റെ രണ്ട് ഗോളുകളും മലയാളികളുടെ വകയാണ്.28-ാം മിനിറ്റില്‍ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് നിഹാല്‍ സുധീഷും 89-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും സ്‌കോര്‍ ചെയ്തു.

പഞ്ചാബ് മുന്നേറ്റതാരം ലൂക്ക മജ്‌സെന്റെ ജഴ്‌സി ഉയര്‍ത്തിയാണ് നിഹാല്‍ ഗോളാഘോഷം നടത്തിയത്. ആദ്യമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ജയിച്ച പഞ്ചാബിന് ലൂക്കാ മജ്‌സെന്റെ പരിക്കേറ്റുള്ള പുറത്താവല്‍ തിരിച്ചടിയായിരുന്നു. ഗെയിമിന് ശേഷം പഞ്ചാബിൻ്റെ ഹെഡ് കോച്ച് പനാഗിയോട്ടിസ് ദിൽമ്പേരി തൻ്റെ ടീമിൻ്റെ ഗോൾ സ്‌കോറർമാരായ മലയാളികളായ നിഹാൽ സുധീഷിനെയും ലിയോൺ അഗസ്റ്റിനെയും പ്രശംസിച്ചു.

“അവർ രണ്ടുപേരെയും (നിഹാലും ലിയോണും) അച്ചടക്കത്തോടെ കഠിനാധ്വാനം ചെയ്യുന്നു, വളരെയധികം പ്രതിബദ്ധതയോടെയാണ് ഞാൻ കളിക്കുന്നത്.ഈ ആളുകൾ ഞങ്ങൾക്ക് അറിയാവുന്ന രീതിയിൽ പ്രകടനം നടത്താൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക, ” പഞ്ചാബ് പരിശീലകൻ പറഞ്ഞു. ഒഡീഷയ്‌ക്കെതിരായ വിജയത്തോടെ, സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പഞ്ചാബ് ജയിച്ചു.കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും പ‍ഞ്ചാബിനായി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന മലയാളി താരം നിഹാൽ സുധീഷ് നേടിയ ഗോൾ ആഘോഷിച്ചത് ലൂക്ക മജ്‌സെന്റെ ജഴ്‌സി ഉയര്‍ത്തിയാണ്.

ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനിടെ ഉയര്‍ന്നുവന്ന പന്തെടുക്കാനുള്ള ശ്രമത്തിനിടെ രാഹുല്‍ കെ.പി.യുമായി കൂട്ടിയിടിച്ചാണ് മജ്‌സെന് പരിക്കേറ്റത്. തുടര്‍ന്ന്‌ ശസ്ത്രക്രിയ ആവശ്യമായി വരികയും രണ്ടുമാസത്തെ വിശ്രമം വേണ്ടിവരികയും ചെയ്തു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ നിഹാല്‍ ഒരുവര്‍ഷത്തെ ലോണിലാണ് പഞ്ചാബിനുവേണ്ടി കളിക്കുന്നത്. മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് കോഴിക്കോട്ടുകാരൻ ലിയോണിൻ്റെ ഗോൾ പിറന്നത്.