ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി സുനിൽ ഛേത്രി | Sunil Chhetri

ഇതിഹാസ ഇന്ത്യൻ സ്‌ട്രൈക്കർ സുനിൽ ഛേത്രി ഹൈദരാബാദ് എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സിയുടെ 3-0 വിജയത്തിൽ തൻ്റെ സെൻസേഷണൽ ബ്രേസിലൂടെ ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച സ്‌കോററായി.മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ബെം​ഗളൂരു മുന്നിലെത്തിയിരുന്നു. രാഹുൽ ഭേക്കെയാണ് ആദ്യ ​ഗോൾ നേടിയത്. 

പിന്നാലെ തിരിച്ചുവരവിനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ആദ്യ പകുതിയിൽ ഭൂരിഭാ​ഗം സമയവും പന്തിനെ നിയന്ത്രിച്ചത് ബെംഗളൂരു സംഘമായിരുന്നു.57-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ഛേത്രി ഒരു ഇരട്ട ഗോളുകൾ നേടി ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി.63 ഗോളുകളുമായി ബാർത്തലോമിയോ ഒഗ്‌ബെച്ചെയുടെ ഒപ്പമെത്താൻ സാധിച്ചു.157 മത്സരങ്ങളിൽ നിന്നാണ് ഛേത്രി ഇത്രയും ഗോളുകൾ നേടിയത്. എന്നാൽ നൈജീരിയക്കാരനായ ഒഗ്ബെച്ചെ 98 മത്സരങ്ങളിൽ നിന്ന് ഇത് ചെയ്തു.

രണ്ടാം പകുതിയിൽ ഛേത്രി മികച്ച പ്രകടനം പുറത്തെടുത്തു.തൻ്റെ ഒമ്പത് പാസുകളും പൂർത്തിയാക്കി, രണ്ട് തവണ സ്കോർ ചെയ്തു, ഒരു ഗോളവസരം സൃഷ്ടിച്ചു, ഹൈദരാബാദിനെതിരെ ബെംഗളൂരു 3-0ന് അനായാസ ജയം നേടി.85-ാം ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നാണ് ഛേത്രി ആദ്യ ഗോൾ നേടിയത്. 94-ാം മിനിറ്റിൽ ആണ് ഛേത്രിയുടെ രണ്ടാം ഗോൾ പിറന്നത്.

ഏഴ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ ജേതാവാണ് ഛേത്രി. 2010-ൽ യുഎസ്എയുടെ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ടീമായ കൻസാസ് സിറ്റി വിസാർഡ്‌സിനെ പ്രതിനിധീകരിച്ച അദ്ദേഹം രണ്ട് വർഷത്തിന് ശേഷം പോർച്ചുഗീസ് ഫുട്‌ബോൾ ലീഗിൽ സ്‌പോർട്ടിംഗ് സിപിയുടെ റിസർവ് ടീമിനായി കളിച്ചു. ഇതോടെ ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി. ആഭ്യന്തര സർക്യൂട്ടിൽ, ഈസ്റ്റ് ബംഗാൾ (2008-2009), ഡെംപോ (2009-2010), മുംബൈ സിറ്റി എഫ്‌സി (2015-2016), ബെംഗളൂരു എഫ്‌സി തുടങ്ങിയ പവർഹൗസുകൾക്ക് വേണ്ടിയാണ് ഛേത്രി കളിച്ചത്.

രാജ്യാന്തര ഫുട്ബോളിൽ ഛേത്രി ഇന്ത്യയെ എണ്ണമറ്റ കിരീടങ്ങളിലേക്ക് നയിച്ചു. നെഹ്‌റു കപ്പും (2007, 2009, 2012), 2011, 2015, 2021 വർഷങ്ങളിൽ സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (സാഫ്) ചാമ്പ്യൻഷിപ്പും നേടി. എഎഫ്‌സി ഏഷ്യൻ കപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.ഈ വർഷം ജൂണിൽ കൊൽക്കത്തയിൽ നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെതിരെ ഇന്ത്യ 0-0 ന് ദയനീയമായ സമനില വഴങ്ങിയതോടെ അദ്ദേഹത്തിൻ്റെ മഹത്തായ അന്താരാഷ്ട്ര കരിയറും ഇന്ത്യൻ ഫുട്ബോളിൻ്റെ ഒരു യുഗവും ൽ അവസാനിച്ചു.