പരിക്കിൽ നിന്ന് ലയണൽ മെസ്സി തിരിച്ചുവരുന്നു ,അപ്ഡേറ്റ് നൽകി ഇൻ്റർ മിയാമി കോച്ച് | Lionel Messi
ഈ വർഷം ആദ്യം കൊളംബിയയ്ക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റ ഇൻ്റർ മിയാമിയുടെ സ്റ്റാർ പ്ലെയർ ലയണൽ മെസ്സി സുഖം പ്രാപിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ്. പരിക്കുമൂലം മൂന്ന് മാസത്തേക്ക് മെസി കളിക്കളത്തിന് പുറത്തായിരുന്നു.
സെപ്തംബർ 14 ന് മുമ്പ് മെസ്സി കളത്തിൽ തിരിച്ചെത്തുമെന്ന് ഇൻ്റർ മിയാമിയുടെ പരിശീലകൻ ജെറാർഡോ മാർട്ടിനോ സൂചിപ്പിച്ചു. ഫിലാഡൽഫിയ യൂണിയനെതിരായ ഇൻ്റർ മിയാമിയുടെ മേജർ ലീഗ് സോക്കർ (MLS) മത്സരത്തിലാവും മെസ്സി തിരിച്ചുവരിക.ചിക്കാഗോ ഫയറിനെതിരെ ഇൻ്റർ മിയാമി 4-1ന് വിജയിച്ചതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് മാർട്ടീനോ ഇക്കാര്യം വെളിപ്പെടുത്തിയത്.മെസ്സി ടീമിനൊപ്പം പരിശീലനത്തിലാണെന്നും ഫിലാഡൽഫിയ മത്സരത്തിനുള്ള അദ്ദേഹത്തിൻ്റെ സാനിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Lionel Messi is physically fit and he'll be making his return vs Philadelphia for the first time since Copa America final ✅ pic.twitter.com/Kczp1OtZ1j
— Liam (@ThatWasMessi) September 4, 2024
ചിലിക്കും കൊളംബിയക്കുമെതിരെ അർജൻ്റീനയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി പങ്കെടുക്കില്ല.സെപ്തംബർ 5, 10 തീയതികളിൽ നടക്കുന്ന ഈ മത്സരങ്ങൾക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്കലോനി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.2026 ഫിഫ ലോകകപ്പിൻ്റെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 15 പോയിൻ്റുമായി നിലവിൽ അർജൻ്റീനയാണ് മുന്നിൽ.
കോപ്പ അമേരിക്ക ഫൈനലിനിടെ കണങ്കാലിനേറ്റ പരുക്കിൽ നിന്ന് മെസ്സി ഇതുവരെ പൂർണമായി മുക്തനായിട്ടില്ല.ആദ്യ പകുതിയിൽ തന്നെ വലത് കണങ്കാലിനാണ് അർജൻ്റീന താരത്തിന് പരിക്കേറ്റത്.മെസ്സിക്ക് ലിഗമെൻ്റിന് കേടുപാടുകൾ സംഭവിച്ചതായും അനിശ്ചിതകാലത്തേക്ക് പുറത്താകുമെന്നും ഇൻ്റർ മിയാമി പിന്നീട് വെളിപ്പെടുത്തി.