പ്രമുഖ താരങ്ങൾ പുറത്ത് , ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു | Brazil Football

2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതയിലെ സെപ്റ്റംബറിലെ മത്സരങ്ങലേക്കുള്ള ബ്രസീൽ ടീമിനെ ദേശീയ ടീം കോച്ച് ഡോറിവൽ ജൂനിയർ പ്രഖ്യാപിച്ചു.സെപ്റ്റംബർ 6 ന് Curitiba യിൽ ബ്രസീൽ ആദ്യം ഇക്വഡോറിനെ നേരിടും, നാല് ദിവസത്തിന് ശേഷം അവർ അസുൻസിയോണിൽ പരാഗ്വേയ്‌ക്കെതിരെ കളിക്കും.

23 കളിക്കാരുടെ പട്ടികയിൽ പൽമീറാസിൻ്റെ എസ്റ്റാവോ വില്ലിയൻ, ബോട്ടാഫോഗോയുടെ സ്റ്റാർ സൈനിംഗ് ലൂയിസ് ഹെൻറിക്ക് ഫ്ലെമെംഗോയുടെ ടോപ് സ്കോറർ പെഡ്രോ എന്നിവർ ഉൾപെട്ടപ്പോൾ ശ്രദ്ധേയമായ അസാന്നിധ്യങ്ങളിൽ റാഫിൻഹ, ഡഗ്ലസ് ലൂയിസ്,ഗബ്രിയേൽ മാർട്ടിനെല്ലിയും പരിക്കിൽ നിന്നും കരകയറുന്ന നെയ്മർ എന്നിവരും ഉൾപ്പെടുന്നു.പരിക്ക് കാരണം 2024 കോപ്പ അമേരിക്കയിൽ നിന്ന് പുറത്തായതിന് ശേഷം എഡേഴ്സൺ മടങ്ങിയെത്തുന്നു.

പാൽമേറാസിൽ 17-കാരൻ്റെ മികച്ച പ്രകടനത്തെത്തുടർന്ന് എസ്റ്റേവോയുടെ ആദ്യ കോൾ-അപ്പ് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായ ബ്രസീൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായതിനാൽ രണ്ടു പോരാട്ടങ്ങൾ നിർണായകമാകും. അർജൻ്റീനയ്‌ക്കെതിരെ മാരക്കാനയിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്തു. ആ തോൽവിയോടെ ഈ ടൂർണമെൻ്റിൽ ഹോം ഗ്രൗണ്ടിലെ ചരിത്രപരമായ അപരാജിത ഓട്ടം അവസാനിപ്പിച്ചു.

ഈ വർഷമാദ്യം ഫെർണാണ്ടോ ദിനിസിൽ നിന്ന് ചുമതലയേറ്റ ശേഷം, യോഗ്യതാ റൗണ്ടിലെ ഡോറിവൽ ജൂനിയറിൻ്റെ ഔദ്യോഗിക അരങ്ങേറ്റമാണിത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ബ്രസീൽ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ പുറത്തായി.മുൻ സാവോ പോളോ കോച്ച് നാല് സൗഹൃദ മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു, വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ 1-0 വിജയവും സാൻ്റിയാഗോ ബെർണബ്യൂവിൽ സ്പെയിനിനെതിരെ 3-3 സമനിലയും കോപ്പ അമേരിക്കയ്‌ക്ക് മുമ്പ് അവർ മെക്‌സിക്കോയെ 3-2ന് തോൽപിക്കുകയും അമേരിക്കയ്‌ക്കെതിരെ 1-1ന് സമനില പിടിക്കുകയും ചെയ്‌തിരുന്നു.

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ) ബെൻ്റോ എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി)

പ്രതിരോധം: ഡാനിലോ (യുവൻ്റസ്)യാൻ കൂട്ടോ (ബൊറൂസിയ ഡോർട്ട്മുണ്ട്)ഗിൽഹെർം അരാന (അറ്റ്‌ലറ്റിക്കോ മിനെറോ)വെൻഡൽ (പോർട്ടോ)ബെറാൾഡോ (PSG)എഡർ മിലിറ്റോ (റിയൽ മാഡ്രിഡ്) ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ)മാർക്വിനോസ് (PSG)

മിഡ്ഫീൽഡർമാർ: ആന്ദ്രേ (ഫ്ലൂമിനൻസ്) ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ)ഗെർസൺ (ഫ്ലമെംഗോ) ജോവോ ഗോമസ് (വോൾവർഹാംപ്ടൺ) ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം)

ഫോർവേഡുകൾ: റോഡ്രിഗോ (റിയൽ മാഡ്രിഡ്) എൻഡ്രിക്ക് (റിയൽ മാഡ്രിഡ്) എസ്റ്റാവോ വില്ലിയൻ (പാൽമീറസ്) ലൂയിസ് ഹെൻറിക് (ബൊട്ടാഫോഗോ) പെഡ്രോ (ഫ്ലമെംഗോ) സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി) വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)