‘അഡ്രിയാൻ ലൂണ പോരാളിയാണ്’ : ഉറുഗ്വേ താരത്തിന്റെ കരാർ പുതുക്കിയതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് | Kerala Blasters
കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ശക്തി പകരുന്ന താരമാണ് ഉറുഗ്വേ പ്ലെ മേക്കർ അഡ്രിയാൻ ലൂണ.ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ നേടുന്നതിലും നിർണായക പങ്ക് വഹിക്കുന്ന താരത്തെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച വിദേശ സൈനിങ് ആയിട്ടാണ് വിലയിരുത്തുന്നത്. അഡ്രിയാൻ ലൂണ ക്ലബ്ബുമായുള്ള കരാർ 2027 വരെ നീട്ടുകയും ചെയ്തു.
അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു.ലൂണയുടെ കരാർ പുതുക്കിയതിനെ പറ്റി ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ലൂണയുടെ കരാർ പുതുക്കാനുള്ള കാരണങ്ങളാണ് ഇദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.
Karolis Skinkys 🗣️ “Luna is fighter, every club needS fighters because at the end this is difference between good teams & top team. So obviously we really wanted Luna to stay & I'm happy that he showed same intentions. The respect he has around the team is huge.” #KBFC pic.twitter.com/tirvLjwq8J
— KBFC XTRA (@kbfcxtra) August 9, 2024
“ലൂണ പോരാളിയാണ്, എല്ലാ ക്ലബ്ബിനും പോരാളികൾ ആവശ്യമാണ്, കാരണം അവസാനം ഇത് നല്ല ടീമുകളും മികച്ച ടീമും തമ്മിലുള്ള വ്യത്യാസമാണ്. അതിനാൽ വ്യക്തമായും ലൂണ അവിടെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അതേ ഉദ്ദേശ്യങ്ങൾ അദ്ദേഹം കാണിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.ടീമിന് ഉള്ളിൽ നിന്നും അദ്ദേഹത്തിന്വലിയ ബഹുമാനം ൽ;ലഭിക്കുന്നുണ്ട്” കരോലിസ് സ്കിൻകിസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയത്തിൻ്റെ പര്യായമായി മാറിയിരിക്കുകയാണ് അഡ്രിയാൻ ലൂണ. അദ്ദേഹത്തിന്റെ സ്വാധീനം വെറും ഗോളുകൾക്കും അസിസ്റ്റുകൾക്കും അപ്പുറമാണ്. 2021-22 ഫൈനലുകളിലേക്ക് അവരെ നയിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രകടനം നിർണായകമായിരുന്നു.2022-23 സീസണിൽ ലൂണ തൻ്റെ മികച്ച ഫോം തുടർന്നു.അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒരു കളിക്കാരൻ മാത്രമല്ല ഒരു നേതാവും ആരാധകരുടെ പ്രിയങ്കരനുമാണ്. അദ്ദേഹത്തിൻ്റെ കഴിവും അർപ്പണബോധവും ടീമിൻ്റെ വിജയത്തിന് പ്രേരകശക്തിയായി തുടരും.