കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പൻമാർ | Kerala Blasters

പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറിന്റെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലൻഡിലെ വിജയകരമായ പ്രീ സീസണിന് ശേഷം ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചുകൊണ്ടിരിക്കുന്നത്.ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി നിലകൊള്ളുന്ന ബ്ലാസ്റ്റേഴ്‌സ് നിരവധി താരങ്ങളെ സ്വന്തമാക്കുകയും ഒഴിവാക്കുകയും ചെയ്തു.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകടനം മലയാളി താരം രാഹുൽ കെപി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം വരെ കേരള ബ്ലാസ്റ്റേഴ്സുമായി ഇന്ത്യൻ താരത്തിന് കരാർ ഉണ്ട്. പുതിയ സീസണിൽ അദ്ദേഹത്തെ മറ്റൊരു ക്ലബ്ബിലേക്ക് അയക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.വരും ദിവസങ്ങളിൽ എല്ലാം വ്യക്തമാകും.കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

അദ്ദേഹത്തെ സൈൻ ചെയ്യാൻ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഈസ്റ്റ് ബംഗാൾ. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ കോൺട്രാക്ട് നീട്ടാൻ സമീപിച്ചിരുന്നെങ്കിലും, രാഹുൽ അതിന് തയ്യാറായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായത്. ഗോവ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി ഇനി ടീമുകൾ ആണ് രാഹുൽ കെപിയുടെ സേവനം ആഗ്രഹിക്കുന്നത് എന്ന് ട്രാൻസ്ഫർ ലോകത്ത് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിലെ പ്രമുഖ ഫുട്ബാൾ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവൊ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഈസ്റ്റ് ബംഗാൾ രാഹുൽ കെപിയെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ 24-കാരനായ ഫോർവേഡ് ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആണ്. അതേസമയം പരിക്ക് ഗുരുതരം അല്ല എന്നും, ഈ വാരാന്ത്യത്തിൽ തന്നെ അദ്ദേഹം ഫിറ്റ്നസ് നേടി മൈതാനത്ത് തിരിച്ചെത്തും എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുരോഗമിക്കുന്ന ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ രാഹുൽ ഉണ്ടെങ്കിലും, ഇതുവരെ ബ്ലാസ്റ്റേഴ്സ് കളിച്ച രണ്ട് മത്സരങ്ങളിലും അദ്ദേഹം ടീമിൽ ഉണ്ടായിരുന്നില്ല. രാഹുൽ കെപിയെ നിലനിർത്താൻ ആണ് തങ്ങളുടെ ആഗ്രഹം എന്ന് കേരള ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ പലപ്പോഴായി സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാറെയും രാഹുലിന്റെ പ്രീ സീസൺ പ്രകടനത്തിൽ തൃപ്തൻ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.